ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന് ക്ഷണിച്ചു, ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തും
ദില്ലി: ജൂണില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയിലാണ് ഉച്ചകോടി നടക്കുക. ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, അമേരിക്ക, യൂറോപ്യന്‍ യൂണിയന് എന്നിവരാണ് ജി7 സംഘത്തിലുള്ളത്. കൊറോണവൈറസ്, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. റിപബ്ലിക് ദിനത്തില്‍ അതിഥിയായി അദ്ദേഹം എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. ഇന്ത്യ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണയുടെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദാക്കിയത്. ഇത്തവണ വിദേശ അതിഥികളില്ലാതെയാണ് ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷം. ജി7 ഉച്ചകോടിക്ക് മുമ്പ് ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിക്കുമെന്നും ബ്രിട്ടന് അറിയിച്ചു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി വരികയാണ്. കൊറോണ പ്രതിരോധത്തിന് ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബോറിസ് ജോണ്‍സണും നരേന്ദ്ര മോദിയും ആശയവിനിമയം നടത്താറുണ്ടെന്നും ബ്രിട്ടന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആധുനിക ലോകത്ത് കൊറോണ വലിയ നാശമാണ് വിതച്ചത്. സുന്ദരമായ ഭാവിക്ക് വേണ്ടി ഐക്യത്തോടെ നാം വെല്ലുവിളിയെ നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു. കൊറോണയുടെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications