ബ്രിട്ടന്‍ കട്ട ലോക്കലാവുന്നു, ചൈന ഇവിടെ വേണ്ട, ഫൈജിയില്‍ നീക്കം, ചൈനീസ് കമ്പനികളെ പൂട്ടും!!
ലണ്ടന്‍: ചൈനയുമായുള്ള ബന്ധം പുനപ്പരിശോധിക്കാനൊരുങ്ങി ബ്രിട്ടന്‍. രാജ്യത്തെ പ്രധാന സര്‍വീസ് മേഖലകളില്‍ കയറി ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് പരാതി. ഇക്കാര്യം ബ്രിട്ടന്റെ രഹസ്യാനേഷണ ഏജന്‍സികളും ശരിവെക്കുന്നു. രാജ്യത്തെ ഫൈജി സര്‍വീസുകള്‍ ചൈനീസ് കമ്പനികളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം. ചൈനീസ് കമ്പനിയായ ഹുവായിക്കായിരുന്നു ആദ്യം കരാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ ബ്രിട്ടന്റെ മാറ്റത്തിന് പിന്നില്‍ ചൈനയുടെ ആഗോള ആധിപത്യത്തിനുള്ള ശ്രമങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മെഡിക്കല്‍ മേഖലയില്‍ അടക്കം ചൈന മുതലെടുപ്പിന് ശ്രമിക്കുന്നു എന്നാണ് ആരോപണം. കൊറോണവൈറസിനെ സംബന്ധിച്ച പല വിവരങ്ങളും ചൈന മറച്ചുവെച്ചെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെച്ചെന്നും ബ്രിട്ടന്‍ കണ്ടെത്തിയിട്ടുണ്ട്.

ബന്ധം താളം തെറ്റും
ചൈനയുമായി പഴയത് പോലെയുള്ള സുഹൃദ് ബന്ധം വേണ്ടെന്നാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ചൈനയ്ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ റദ്ദാക്കുകയാണ് ആദ്യ ലക്ഷ്യം. പ്രധാനമായും മൊബൈല്‍, ഇന്റര്‍നെറ്റ് മേഖലകളിലുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. ചൈനയുടെ ഒറ്റ പാര്‍ട്ടി നയം അത്ര സുരക്ഷിതമല്ലെന്നും ഇവര്‍ പറയുന്നു. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് മേഖലയില്‍ നിന്ന് ചൈനയെ ഒഴിവാക്കും.

ഇനിയും മുന്നോട്ട്
ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അടുത്ത ഘട്ടം. ഇത് ഒരല്‍പ്പം കടന്നതാണ്. ലോകത്തെ തന്നെ മികച്ച സര്‍വകലാശാലയാണ് ഓക്‌സ്‌ഫോര്‍ഡ്. ഇത് ബ്രിട്ടനിലാണ്. ഇവിടെ നിരവധി ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ചൈന-ബ്രിട്ടന്‍ ഇതോടെ താളം തെറ്റുമെന്ന് ഉറപ്പാണ്. റിസര്‍ച്ചിനായി എത്തുന്നവരെയും മടക്കി അയക്കും. അതേസമയം വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ6, ആഭ്യന്തര ഏജന്‍സിയായ എംഐ5 എന്നിവര്‍ ചൈനീസ് കമ്പനിക്ക് നല്‍കിയ ഫൈവ് ജി ടെന്‍ഡറിനെ തള്ളിയിട്ടില്ല. പക്ഷേ പുതിയ സാഹചര്യത്തില്‍ ഇതും തള്ളണമെന്നാണ് ആവശ്യം.

ഹുവായിയെ പുറത്താക്കും
ബ്രിട്ടനിലെ അടുത്ത തലമുറ ഇന്റര്‍നെറ്റായ ഫൈവ് ജി സര്‍വീസുകള്‍ ചൈനീസ് കമ്പനിയായ ഹുവായിക്കാണ് നല്‍കിയിരുന്നത്. ഇത് റദ്ദാക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇവര്‍ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തി നല്‍കുന്നുവെന്നാണ് ആരോപണം. നിരവധി രാജ്യങ്ങള്‍ അടുത്തിടെ ഹുവായിയെ നിരോധിച്ചിരുന്നു. അമേരിക്ക ഇവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനാണ് ഒരുക്കുന്നത്. ബ്രിട്ടന്‍ നേരത്തെ ഇവരുടെ സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. 2012 മുതല്‍ ഹുവായി നെറ്റ് വര്‍ക്ക് യുഎസ് മാറ്റിയിരിക്കുകയാണ്. 2019ല്‍ നിരീക്ഷണ പട്ടികയിലും ഉള്‍പ്പെടുത്തി.

ഇന്റലിജന്‍സ് കലിപ്പില്‍
എംഐ6 മന്ത്രിമാരോട് ചൈന പല കാര്യങ്ങളും മറച്ചുവെക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലും കൊറോണ ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കല്ല ഇവര്‍ പുറത്തുവിട്ടതെന്ന് ഇന്റലിജന്‍സ് പറയുന്നു. യുഎസ് ഇന്റലിജന്‍സും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ പുതിയ ഡയറക്ടറായി കെന്‍ മക്കല്ലത്തെയാണ് നിയമിച്ചത്. കെന്‍ ചൈനയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലും പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും സഭാ നേതാവ് ജേക്കബ് റീസ് മോഗും ചൈനയുടെ കണക്കില്‍ എതിര്‍പ്പുള്ളവരാണ്.
Recommended Video

ഭയം ഇങ്ങനെ
ചൈനയെ എതിര്‍ക്കാന്‍ ബ്രിട്ടന്‍ ഭയപ്പെടുന്നുമുണ്ട്. പ്രധാനമായും വ്യാപാര ബന്ധം തകരുമോയെന്നാണ് ഭയം. നേരത്തെ ചൈനയില്‍ നിന്നായിരുന്നു വെന്റിലേറ്ററുകള്‍ ബ്രിട്ടനില്‍ എത്തിച്ചത്. മുതിര്‍ന്ന മന്ത്രി ഇതിന് ചൈനയോട് നന്ദി പറഞ്ഞിരുന്നു. ഡേവിഡ് കാമറൂണിന്റെ സമയത്ത് ആണവോര്‍ജ മേഖലയിലും ടെലികോം സെക്ടറിലും ചൈനയ്ക്ക് വന്‍ ആധിപത്യം ബ്രിട്ടനിലുണ്ടായിരുന്നു. തെരേസ് മേയ് വന്നതോടെ ഇത് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. ആണവോര്‍ജ മേഖലയിലെ തീരുമാനങ്ങളാണ് പുനപ്പരിശോധിച്ചത്.












Click it and Unblock the Notifications