കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിക്ക് ഒടുവിൽ പേരിട്ടു! വില്യം-കേറ്റ് ദമ്പതികൾ നൽകിയ പേര് ഇതാണ്...

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേറ്റ് മിഡിൽടൺ രാജകുമാരി ആൺകുഞ്ഞിന് ജന്മം നൽകിയത്

Google Oneindia Malayalam News

ലണ്ടൻ: ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിക്ക് ഒടുവിൽ പേരിട്ടു. വില്യം-കേറ്റ് ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയും ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിയുമായ ആൺകുഞ്ഞിന് ലൂയിസ് ആർതർ ചാൾസ് എന്നാണ് പേരിട്ടത്. കുഞ്ഞിന്റെ പേര് കെൻസിങ്ടൺ പാലസ് അധികൃതർ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേറ്റ് മിഡിൽടൺ രാജകുമാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. വിശിഷ്ടമായ സെന്റ് ജോർജ് ദിനത്തിലായിരുന്നു വില്യം-കേറ്റ് ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയുടെ ജനനം. പ്രസവത്തിന് ശേഷം വില്യം രാജകുമാരനും കേറ്റ് മിഡിൽടൺ രാജകുമാരിയും മൂന്നാമത്തെ കുഞ്ഞുമായി ആശുപത്രിയുടെ പുറത്തെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.

 പല പേരുകൾ...

പല പേരുകൾ...

കേറ്റ് മിഡിൽടൺ രാജകുമാരി മൂന്നാമതും ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ മൂന്നാമത്തെ കുട്ടിയുടെ പേര് എന്തായിരിക്കുമെന്ന ചർച്ചകൾ ബ്രിട്ടനിൽ തുടങ്ങിയിരുന്നു. മൂന്നാമത്തെ ആൺകുട്ടിയാണെങ്കിൽ ആൽബർട്ട്, ആർതർ, ഫ്രഡ് എന്നീ പേരുകളിൽ ഏതെങ്കിലുമായിരിക്കുമെന്നാണ് ബ്രിട്ടീഷുകാർ പറഞ്ഞിരുന്നത്. പെൺകുട്ടിയാണെങ്കിൽ മേരി, ആലീസ്, വിക്ടോറിയ എന്നീ പേരുകളും ചർച്ചകളിൽ ഇടംനേടി. ഏപ്രിൽ 23ന് കേറ്റ് മിഡിൽടൺ രാജകുമാരി ആൺകുഞ്ഞിന് ജന്മം നൽകിയതോടെ കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്നായിരുന്നു ഏവരുടെയും ആകാംക്ഷ.

 ലൂയിസ് ആർതർ ചാൾസ്...

ലൂയിസ് ആർതർ ചാൾസ്...

പ്രസവം കഴിഞ്ഞ് അഞ്ചാം നാളാണ് ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിക്ക് പേരിട്ടത്. നേരത്തെ പ്രചരിച്ചിരുന്ന റിപ്പോർട്ടുകളെയെല്ലാം നിഷ്പ്രഭമാക്കി ലൂയിസ് ആർതർ ചാൾസ് എന്നാണ് ഷാർലറ്റിന്റെയും ജോർജിന്റെയും കുഞ്ഞനിയന് രാജകുടുംബം പേര് നൽകിയത്. രാജകുടുംബം ഈ പേര് തിരഞ്ഞെടുത്തത് തികച്ചും അപ്രതീക്ഷമായിട്ടായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർതർ എന്നോ ആൽബർട്ടോ എന്നോ പേരിട്ടേക്കും എന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.

ജോർജിന്റെ അവസാനത്തെ ഭാഗം...

ജോർജിന്റെ അവസാനത്തെ ഭാഗം...

ഒഎൻസ് കണക്കുകൾ പ്രകാരം ലൂയിസ് എന്ന പേര് കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രിട്ടനിൽ അത്ര പ്രശസ്തമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ എഴുപതുകളിലും എൺപതുകളിലും മിക്കവരും തങ്ങളുടെ ആൺകുട്ടികൾക്ക് ഈ പേര് നൽകിയിരുന്നു. എന്നാൽ ലൂയിസ് എന്ന പേര് മൂന്നാം കിരീടാവകാശിയായ ജോർജ് രാജകുമാരന്റെ പേരിന്റെ അവസാന ഭാഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ജോർജ് അലക്സാണ്ടർ ലൂയിസ് എന്നാണ് വില്യം-കേറ്റ് ദമ്പതികളുടെ ആദ്യത്തെ കുട്ടിയുടെ പേര്.

രാജാക്കന്മാർ...

രാജാക്കന്മാർ...

ഫ്രഞ്ച് രാജാക്കന്മാരും ലൂയിസ് എന്ന പേരും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. 1610 മുതൽ 1798 വരെയുള്ള കാലഘട്ടത്തിൽ ലൂയിസ് എന്ന പേരുള്ള 18 രാജാക്കാന്മാരുണ്ടായിരുന്നു എന്നാണ് ചരിത്രം. ഫ്രഞ്ച് ഭാഷയിൽ ലൂയിസ് എന്ന പേരിന് കീർത്തിയുള്ളവൻ, യോദ്ധാവ് എന്നെല്ലാമാണ് അർത്ഥം. ലൂയിസ് എന്ന പേരിൽ ഇംഗ്ലണ്ടിലും ഒരു രാജാവുണ്ടായിരുന്നു. ലൂയിസ് എട്ടാമൻ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമേ ലൂയിസ് എന്ന പേരുമായി വില്യം രാജകുമാരനും വളരെ അടുത്ത ബന്ധമുണ്ട്. വില്യം രാജകുമാരന്റെ മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ അമ്മാവന്റെ പേരും ലൂയിസ് എന്നായിരുന്നു.

കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ...കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ...

ലിഗയെ കണ്ടെത്താനും ബന്ധുക്കളെ സഹായിക്കാനുമിറങ്ങി! അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി... ലിഗയെ കണ്ടെത്താനും ബന്ധുക്കളെ സഹായിക്കാനുമിറങ്ങി! അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി...

English summary
britain prince william and princess kate have named their baby son louis arthur charles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X