കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ 160 കേസ്, ഇന്ത്യയില്‍ അഞ്ചാമത്തേത്, ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം, ഒമൈക്രോണ്‍ ഭീതി

Google Oneindia Malayalam News

ലണ്ടന്‍: ലോകം മുഴുവന്‍ ഒമൈക്രോണിന്റെ പിടിയിലേക്ക് വീഴുന്നു. ബ്രിട്ടനും ഇന്ത്യയും ദക്ഷിണാഫ്രിക്കയുമെല്ലാം പുതിയ കേസുകള്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 160 ആയി ഉയര്‍ന്നിരിക്കുകയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന നിരക്കുകളിലൊന്നാണിത്. ബ്രിട്ടനില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ യാത്രയ്ക്ക് മുമ്പ് കര്‍ശനമായി കൊവിഡ് ടെസ്റ്റ് നടത്തണം. നൈജീരിയയില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റീനിലും പോകേണ്ടി വരും. ഇതിനായി ഹോട്ടലുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമൈക്രോണിന്റെ വ്യാപനത്തെ തടയാന്‍ ബ്രിട്ടന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

1

പുതിയ വൈറസ് വാക്‌സിന്‍ പ്രതിരോധത്തെ തകര്‍ക്കുമെന്ന് സൂചന ലഭിച്ചതോടെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ആശങ്കയിലാണ്. യാത്രാ നിയന്ത്രണങ്ങള്‍ വളരെ അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇതിലൂടെ മാത്രമേ ഒമൈക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍ സാധിക്കൂ. അതേസമയം ആരോഗ്യ വിദഗ്ധര്‍ ഒമൈക്രോണിന്റെ സ്വഭാവം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വാക്‌സിന്‍ പ്രതിരോധത്തെ കുറിച്ചും പരിശോധിക്കുന്നുണ്ട്. പല രാജ്യങ്ങളിലും നിന്നും ആളുകള്‍ വരുന്നത് കൊണ്ടാണ് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജന്‍സി പറയുന്നു. അതുകൊണ്ടാണ് യാത്രാ നിയന്ത്രണവും വിമാനത്താവളങ്ങളിലെ ടെസ്റ്റും ശക്തമാക്കിയതെന്ന് ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

ആര്‍ടിപിസിആര്‍ ടെസ്റ്റ് അടക്കമുള്ളവ യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്തിരിക്കണം. അതേസമയം ആരോഗ്യ മന്ത്രാലയം വളരെ ഗൗരവത്തോടെയാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത്. എന്നാല്‍ ഇത് വ്യോമ മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ബ്രിട്ടീഷ് എയര്‍വേസ് പറഞ്ഞു. സര്‍ക്കാര്‍ ഈ മേഖലയിലെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്ന് പൈലറ്റുമാരുടെ യൂണിയന്‍ ബാല്‍പ പറഞ്ഞു. അതേസമയം ഈ തീരുമാനം ഡിസംബര്‍ ഇരുപതിനാണ് പുനപ്പരിശോധിക്കുക. ബ്രിട്ടന്റെ റെഡ് ലിസ്റ്റിലാണ് നൈജീരിയയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഭൂരിഭാഗം കേസുകളും നൈജീരിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ദക്ഷിണാഫ്രിക്കയും ഇതേ മേഖലയില്‍ നിന്നുള്ള ഒന്‍പത് മറ്റ് രാജ്യങ്ങളും ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമാണ് ഇതോടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുക. ഇവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരികയാണെങ്കില്‍ ടെസ്റ്റ് നടത്തി ക്വാറന്റീനില്‍ പോകേണ്ടി വരും. അതേസമയം ഇന്ത്യയിലും ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. അഞ്ചാമത്തെ കേസാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് മടങ്ങി വന്ന വ്യക്തിക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 17 പേരെ കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പന്ത്രണ്ട് പേരുടെ സാമ്പിളുകള്‍ സ്വീകരിച്ച് ജെനോം സീക്വന്‍സിംഗും നടത്തി. ഇതിലൊന്നിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ ബാധിതരുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനത്തങ്ങള്‍ക്ക് ദില്ലിയില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. നേരത്തെ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലായിട്ടാണ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്ന് ദുബായ് വഴി എത്തിയ മഹാരാഷ്ട്രയിലെ ദോംബിവലി സ്വദേശിക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ ആദ്യത്തെ കേസായിരുന്നു ഇത്. പിന്നാലെ ഗുജറാത്തിലെ ജാംനഗറിലും ഒരാള്‍ക്ക് ഒമൈക്രോണ്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

്അതേസമയം ദക്ഷിണാഫ്രിക്ക ഒമൈക്രോണ്‍ ഭീതിയിലാണ്. കേസുകള്‍ വര്‍ധിച്ച് വരികയാണ്. നാലാം തരംഗമെന്നാണ് ദക്ഷിണാഫ്രിക്ക ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ തരംഗത്തെ നേരിടാന്‍ രാജ്യത്തിന് സാധിക്കുമെന്ന് ആരോഗ്യ മന്ത്രി ജോ പാഹല പറഞ്ഞു. ജനങ്ങള്‍ എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വാക്‌സിന്‍ എടുക്കാന്‍ എല്ലാവരും തയ്യാറാവണെന്നും പാഹല പറഞ്ഞു. നവംബറില്‍ ദിവസേന ഇരുന്നൂറ് കേസുകളാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് 16000 കേസുകളായി ഡിസംബറില്‍ പ്രതിദിനം ഉയര്‍ന്നിരിക്കുകയാണ്. അഞ്ച് ലെവലിലുള്ള ലോക്ഡൗണ്‍ രീതിയാണ് ദക്ഷിണാഫ്രിക്ക നടപ്പാക്കുന്നത്. നിലവില്‍ ഏറ്റവും താഴെയുള്ള ലെവല്‍ വണ്ണിലാണ് രാജ്യം ഉള്ളത്.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നുമമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
britain record 160 omicron cases, india record fifth, south africa facing a fourth wave too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X