കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ ലോകത്തെ തള്ളിയിടുമോ... ബ്രെക്‌സിറ്റിന് യെസ് ഓര്‍ നോ?

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്‍ അതിന്റെ ചരിത്രപരമായ ഒരു ഹിതപരിശോധനയെ ആണ് നേരിടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കണോ അതോ അതോ പിന്‍മാറണോ എന്നതാണ് ചോദ്യം. യെസ് ഓര്‍ നോ? ഈ ചോദ്യത്തിനാണ് ബ്രിട്ടീഷുകാര്‍ വോട്ടുചെയ്യുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് വാദിയ്ക്കുന്ന കൂട്ടായ്മയാണ് ബ്രെക്‌സിറ്റ്. രാജ്യത്തിന്റെ സമ്പത്ത് യൂണിയനിലെ മറ്റ് രാഷ്ട്രങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു എന്നതാണ് ഇവരുടെ വാദം.

ഭരണത്തിലിരിക്കുന്ന കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന വാദത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. പക്ഷേ ജനങ്ങള്‍ എന്ത് തീരുമാനിയ്ക്കും എന്നതാണ് ചോദ്യം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അത് യൂറോപ്പിനെ മാത്രമല്ല ബാധിയ്ക്കുക, ലോകം ഭീതിയോടെ പ്രതീക്ഷിയ്ക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വരവ് ആ തീരുമാനം വേഗത്തിലാക്കിയേക്കും.

ബ്രിട്ടന്‍

ബ്രിട്ടന്‍

യൂറോപ്യന്‍ യൂണിയനില്‍ സാമ്പത്തികാവസ്ഥയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രിട്ടന്‍. എന്നാല്‍ ഇന്ന് രാജ്യം കടുത്ത പ്രതിസന്ധികളെ നേരിടുകയാണ്.

2005 മുതല്‍

2005 മുതല്‍

2005 മുതല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്. അന്ന് മുതല്‍ ബ്രിട്ടന്റെ സാമ്പത്തികാടിത്തറ തകര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ബ്രെക്‌സിറ്റ്

ബ്രെക്‌സിറ്റ്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒഴിയണം എന്ന് വാദിയ്ക്കുന്നവരുടെ കാമ്പയിനാണ് ബ്രെക്‌സിറ്റ് എന്ന് അറിയപ്പെടുന്നത്.

റിമെയ്ന്‍

റിമെയ്ന്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് വാദിയ്ക്കുന്നവരുടെ കാമ്പയിന്‍ 'റിമെയ്ന്‍' എന്നും വിളിയ്ക്കപ്പെടുന്നു.

ഹിതപരിശോധന

ഹിതപരിശോധന

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ഹിത പരിശോധന നടക്കുന്നത്.

നാലരക്കോടിയിലധികം വോട്ടര്‍മാര്‍

നാലരക്കോടിയിലധികം വോട്ടര്‍മാര്‍

46,499,537 വോട്ടര്‍മാരാണ് ഹിതപരിശോധനയില്‍ പങ്കെടുക്കുന്നത്. അതില്‍ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരും ഉണ്ട്.

കുടിയേറ്റം

കുടിയേറ്റം

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഏത് രാജ്യത്തും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. തൊഴില്‍ സ്വാതന്ത്യവും ഉണ്ട്. ഇതോടെ യൂണിയനിലെ ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബ്രിട്ടന്‍ പോലുള്ള സമ്പന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ തുടങ്ങി.

തൊഴിലില്ലായ്മ രൂക്ഷം?

തൊഴിലില്ലായ്മ രൂക്ഷം?

കുടിയേറ്റം കൂടിയതോടെ ബ്രിട്ടനിലെ തദ്ദേശീരുടേയും ഇന്ത്യക്കാരുടേയും സ്ഥിതി കഷ്ടത്തിലായി. തൊഴിലില്ലായ്മ രൂക്ഷമായി. സാമ്പത്തിക പ്രതിസന്ധി തുടങ്ങി. ഇതാണ് ബ്രെക്‌സിറ്റുകാരുടെ വാദം.

നിലനില്‍പ്പിന്

നിലനില്‍പ്പിന്

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തിറങ്ങിയാല്‍ നിലവില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കച്ചവട ഇടപാടുകള്‍ക്ക് അന്ത്യമാകും. അത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് 'റിമെയ്ന്‍' കാരും വാദിയ്ക്കുന്നു.

കടുത്ത മത്സരം

കടുത്ത മത്സരം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആദ്യം ബ്രെക്‌സിറ്റിന് അനുകൂലമായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഫലങ്ങള്‍ റിമെയ്ന്‍ വിഭാഗത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നതായിരുന്നു.

ആഗോളമാന്ദ്യം

ആഗോളമാന്ദ്യം

ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ആ മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായിരിക്കും ബ്രെക്‌സിറ്റിന് ഭൂരിപക്ഷം ലഭിയ്ക്കുന്ന സാഹചര്യം.

English summary
What will Britain decide in Brexit Referendum? Will they stay with European Union, or leave it?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X