കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പില്‍ ഒന്നാം സ്ഥാനം.... ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍, 7000 മരണങ്ങള്‍ കൂടുതല്‍, ഭയം പടരുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ മരണനിരക്ക് പുനര്‍ ക്രമീകരിച്ചു. ആശുപത്രിക്ക് പുറത്തുള്ള മരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണ് പുറത്തുവിട്ടത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇപ്പോള്‍ ബ്രിട്ടനിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയെയാണ് മറികടന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ 7000 മരണങ്ങള്‍ കൂടിയാണ് രേഖപ്പെടുത്തിയത്. ഇതോടെ മരണനിരക്ക് 32313 ആയി ഉയര്‍ന്നു. പല വിധ രീതികള്‍ പരീക്ഷിച്ചാണ് ഈ മരണനിരക്കില്‍ എത്തിയത്. മറ്റ് രാജ്യങ്ങളുടെ മരണനിരക്കുമായി താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്നും ബ്രിട്ടന്‍ പറയുന്നു. പക്ഷേ ഏറ്റവും കൃത്യമായ കണക്കാണിത്. അതേസമയം യൂറോപ്പിലെ ഏറ്റവും വലിയ മരണനിരക്ക് ബ്രിട്ടനിലാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

1

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈകിയാണ് ബ്രിട്ടനില്‍ കൊറോണവൈറസ് എത്തിയത്. എന്നാല്‍ ആരോഗ്യ മേഖല പോസിറ്റീവ് കേസുകള്‍ കൊണ്ട് തകര്‍ന്ന് പോയി എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട മരണനിരക്കില്‍ ആശുപത്രി മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ നിരവധി മരണങ്ങള്‍ സംഭവിച്ചു എന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ വൃദ്ധസദനങ്ങളെ പോലെയാണ് ബ്രിട്ടനിലെ കെയര്‍ ഹോമുകള്‍. പ്രായമായവരെ കൂടുതലായി വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കെയര്‍ ഹോമുകളില്‍ ഇവരെ പരിചരിക്കാനുള്ള ആശുപത്രി സൗകര്യങ്ങളില്ല. അതാണ് മരണനിരക്കുകള്‍ വര്‍ധിപ്പിച്ചത്.

ബ്രിട്ടന്റെ ഒഎന്‍എസ് വിഭാഗം ഒരു മന്ത്രാലയത്തിനും കീഴിലല്ല. ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മാത്രമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഏപ്രില്‍ 24 വരെ 28272 പേര്‍ മരിച്ചെന്നാണ് ഒഎന്‍എസ് പറയുന്നത്. വെയില്‍സില്‍ 1376 പേരും മരിച്ചിട്ടുണ്ട്. മൊത്തം 29648 പേരാണ് മരിച്ചത്. ലണ്ടനിലാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ബ്രിട്ടനിലെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് ലണ്ടനാണ്. ഇവിടെയാണ് മൊത്തം മരണനിരക്കിന്റെ പകുതിയും രേഖപ്പെടുത്തിയത്. ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. ഇറ്റലിയില്‍ ഇതുവരെ 29072 പേരാണ് മരിച്ചത്. ഏപ്രില്‍ അവസാനത്തോടെ വൈറസിനെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെന്ന് ഒഎന്‍എസ് വ്യക്തമാക്കി.

Recommended Video

cmsvideo
കേരളം ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് ദമ്പതികള്‍ | Oneindia Malayalam

അതേസമയം മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. രേഖപ്പെടുത്താത്ത മരണങ്ങള്‍ നിരവധിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ ബോറിസ് ജോണ്‍സനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ജോണ്‍സന്‍ തയ്യാറാവാതിരുന്നതെന്നാണ് ചോദ്യം. ഇറ്റലിയില്‍ ഈ സമയം രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതിലും സുരക്ഷാ ഉപകരണങ്ങള്‍ എത്തിക്കുന്നതിലും സര്‍ക്കാര്‍ മെല്ലെയാണ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്. മരണനിരക്കില്‍ അമേരിക്കയാണ് ഇപ്പോഴും ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ട്രംപിനെ പോലെ ജോണ്‍സനും വീഴ്ച്ചകള്‍ സംഭവിച്ചതാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായത്.

English summary
britain reports highest covid19 death toll in europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X