കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്‍

Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധഭീതിയില്‍ ലോകം, അമേരിക്കയെയും ഇറാനെയും തമ്മലിടിപ്പിച്ച് ബ്രിട്ടന്‍

ടെഹ്‌റാന്‍/ലണ്ടന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന സ്ഥിതിയാണ് പശ്ചിമേഷ്യയില്‍ ഉള്ളത്. അമേരിക്ക ആണെങ്കില്‍ എല്ലാ വിധ തയ്യാറെടുപ്പുകളുമായി യുദ്ധത്തിന് സജ്ജമാണ്. ഏത് നിമിഷവും തിരിച്ചടിക്കാന്‍ ഇറാനും തയ്യാര്‍.

സൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും, നിരക്കും കൂടും! വിനയായി ഇറാൻ-അമേരിക്ക സംഘർഷംസൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും, നിരക്കും കൂടും! വിനയായി ഇറാൻ-അമേരിക്ക സംഘർഷം

അതിനിടെയാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിക്കൊണ്ട് ബ്രിട്ടന്റെ നടപടി. ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു ബ്രിട്ടന്റെ പ്രകോപനം. ജിബ്രാള്‍ട്ടർ കടലിടുക്കില്‍ വച്ചായിരുന്നു ഇത്.

ബ്രിട്ടന്റെ നടപടിയ്‌ക്കെതിരെ ശക്തമായ രോഷമാണ് ഇറാന്‍ ഉയര്‍ത്തുന്നത്. തുടര്‍ന്ന് ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിപ്പിക്കുകയും ചെയ്തു. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കപ്പല്‍ ആരുടേത്?

കപ്പല്‍ ആരുടേത്?

ബ്രിട്ടന്‍ പിടിച്ചെടുത്തത് ഇറാന്റെ എണ്ണക്കപ്പല്‍ തന്നെ ആണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാനമയുടെ പതാക വഹിക്കുന്ന കപ്പലായിരുന്നു ബ്രിട്ടീഷ് നാവിക സേന തടഞ്ഞുവച്ചത്. രേഖകള്‍ പ്രകാരം കപ്പല്‍ നിയന്ത്രിക്കുന്നത് ഒരു സിംഗപ്പൂര്‍ കമ്പനിയും ആണ്. ഇതില്‍ എന്താണ് ഇറാന് കാര്യം എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്.

സിറിയയിലേക്കുള്ള എണ്ണ

സിറിയയിലേക്കുള്ള എണ്ണ

സിറിയയിലേക്ക് എണ്ണ കടത്തുകയായിരുന്നു കപ്പല്‍ എന്നാണ് ആരോപണം. ഇത് ഇറാനില്‍ നിന്നാണെന്നും പറയുന്നു. യൂറോപ്യന്‍ യൂണിയന്‌റെ വിലക്ക് മറികടന്നാണ് ഈ എണ്ണക്കടത്ത് എന്നതിനാലാണ് കപ്പല്‍ തടഞ്ഞുവച്ചത് എന്നാണ് വിശദീകരണം.

സംഭവിച്ചതിങ്ങനെ

സംഭവിച്ചതിങ്ങനെ

ഇറാനിലെ റിഫൈനറിയിലേക്കാണ് അസംസ്‌കൃത എണ്ണ കൊണ്ടുപോയിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയുണ്ട് എന്നാണ് ജിബ്രാള്‍ട്ടർ മുഖ്യമന്ത്രി വ്യക്തമാക്കിയത്. തന്റെ സമ്മതത്തോടെയാണ് അധികൃതര്‍ ബ്രിട്ടീഷ് നാവിക സേനയുടെ സഹായത്തോടെ കപ്പല്‍ തടഞ്ഞ് വച്ചത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ മുന്നറിയിപ്പ്

ശക്തമായ മുന്നറിയിപ്പ്

ഇറാന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പായിട്ടാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ പിന്തുണയ്ക്കും എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. സിറിയയിലെ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്‍.

English summary
Britain seizes Iran Oil Tanker in Gibraltar, Iran summons UK Ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X