കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന് പണി തരാന്‍ ബ്രിട്ടന്‍, ഇന്ത്യയിലെ ന്യൂനപക്ഷ അതിക്രമം ആഗോള ചര്‍ച്ചയാക്കും

ഇന്ത്യയിലെ ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടന്‍ ചര്‍ച്ചയാക്കാന്‍ പോകുന്നത്

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയുമായി നല്ല ബന്ധം തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. കാലാകാലങ്ങളായി ഇന്ത്യന്‍ നയങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും അവര്‍ പിന്തുണയ്ക്കാറുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കാണിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യക്ക് വളരെയധികം പേരുദോഷമുണ്ടാക്കുന്ന വിഷയം കൂടിയാണിത്.

ബ്രിട്ടന്റെ നീക്കം ഇന്ത്യ അറിഞ്ഞതായി സൂചനയില്ല. പക്ഷേ മറ്റ് രാജ്യങ്ങളും നാളെ ഈ രീതി പിന്തുടര്‍ന്നാല്‍ ഇന്ത്യക്കത് ദോഷം ചെയ്യും. അതേസമയം ഗുരുതര ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ ബ്രിട്ടന്‍ ഉയര്‍ത്തുന്നത്.

ന്യൂനപക്ഷ പീഡനം

ന്യൂനപക്ഷ പീഡനം

ഇന്ത്യയിലെ ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടന്‍ ചര്‍ച്ചയാക്കാന്‍ പോകുന്നത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലാണ് ഈ പ്രശ്‌നം ബ്രിട്ടന്‍ ഉയര്‍ത്തിക്കാണിക്കുക.

ആശങ്ക

ആശങ്ക

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ബ്രിട്ടീഷ് എംപിമാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ അവര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇത് ഗൗരവത്തോടെ പരിഗണിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.

ഇന്ത്യ മാത്രമല്ല...

ഇന്ത്യ മാത്രമല്ല...

ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളും ബ്രിട്ടന്‍ ചര്‍ച്ചയാക്കും. ഈ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമല്ലെന്ന് ബ്രിട്ടീഷ് എംപിമാര്‍ ആരോപിച്ചിട്ടുണ്ട്.

ഡ്രാഫ്റ്റ് വേണം

ഡ്രാഫ്റ്റ് വേണം

ബ്രിട്ടന്റെ നടപടിയെ ഇന്ത്യ എതിര്‍ത്തിട്ടില്ലെങ്കിലും എന്താണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന കാര്യത്തിന്റെ ഡ്രാഫ്റ്റ് നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ താറടിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നതായും ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്.

കേരളം സന്ദര്‍ശിച്ചു

കേരളം സന്ദര്‍ശിച്ചു

അടുത്തിടെ ബ്രിട്ടീഷ് എംപിമാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ ലേബര്‍ പാര്‍ട്ടിയുടെ എംപി ഫാബിയന്‍ ഹാമില്‍ട്ടണ്‍ കേരളവും സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മതസൗഹാര്‍ അന്തരീക്ഷം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് എംപിമാര്‍ പറയുന്നത്.

മോദി പങ്കെടുക്കും

മോദി പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ വച്ചാണ് ഈ റിപ്പോര്‍ട്ട് ബ്രിട്ടന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറഞ്ഞ് വരികയാണെന്ന് ബ്രിട്ടന്‍ കോമണ്‍വെല്‍ത്ത് മീറ്റിങ്ങില്‍ ചൂണ്ടിക്കാണിക്കും. നേരത്തെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വിശദാംശങ്ങള്‍ എംപിമാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മല്യയെ ബ്രിട്ടണ്‍ കുടുക്കി!! പിഴയടക്കേണ്ടത് 9000 കോടി,തട്ടിപ്പ് കേസിൽ പണികൊടുത്തത് ബിഒസി!മല്യയെ ബ്രിട്ടണ്‍ കുടുക്കി!! പിഴയടക്കേണ്ടത് 9000 കോടി,തട്ടിപ്പ് കേസിൽ പണികൊടുത്തത് ബിഒസി!

സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?

മഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു; കര്‍ണാടകയ്ക്ക് പിണറായിയുടെ കത്ത്, കേരളത്തിലേക്ക് മാറ്റണംമഅ്ദനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു; കര്‍ണാടകയ്ക്ക് പിണറായിയുടെ കത്ത്, കേരളത്തിലേക്ക് മാറ്റണം

English summary
britain to take up persecution of religious minorities in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X