കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ആ മരുന്ന് പരീക്ഷിക്കുന്നു.. ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കും പ്രതീക്ഷ!!

Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗെയിം ചേഞ്ചര്‍ മരുന്ന് ബ്രിട്ടനില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന മലേറിയ മരുന്ന് പരീക്ഷണമാണ് നടക്കാന്‍ ഒരുങ്ങുന്നത്. ഹൈഡ്രോക്‌സിക്‌ളോറോക്വീനിന് കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമോ എന്നാണ് പരീക്ഷിക്കുന്നത്. നേരത്തെ നടന്ന പരീക്ഷണങ്ങളില്‍ മലേറിയ മരുന്ന് വേണ്ടത്ര ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു. നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്നും, മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ ട്രംപ് താന്‍ ഈ മരുന്ന് രണ്ടാഴ്ച്ചയോളമായി കഴിക്കുന്നുണ്ടെന്നും, ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞിരുന്നു.

1

ട്രംപിന്റെ പ്രസ്താവന കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ബ്രിട്ടന്‍ മരുന്ന് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഓക്‌സോഫര്‍ഡാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് തരം മലേറിയ മരുന്നാണ് പരീക്ഷിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 40000 ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്. ഈ പരീക്ഷണമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ വളരെ കുറഞ്ഞ ചെലവില്‍ മലേറിയ മരുന്ന് വിപണിയിലേക്കെത്തും. എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടത്ര മരുന്ന് എളുപ്പത്തില്‍ എത്തിക്കാനും സാധിക്കും.

നിലവില്‍ യുഎസ്സിലെയും ഇന്ത്യയിലെയും മെഡിക്കല്‍ അസോസിയേഷനുകള്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലേറിയ മരുന്ന് ഫലപ്രദമായാല്‍ നേട്ടമാകും. ബാങ്കോക്കിലെ മഹിഡോള്‍ ഓക്‌സ്‌ഫോര്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ റിസര്‍ച്ച് യൂണിറ്റുമായി ചേര്‍ന്ന് ഈ പരീക്ഷണം നടത്തുന്നത്. ബ്രൈറ്റണിലെയും ഓക്‌സ്‌ഫോര്‍ഡിലെയും ആശുപത്രികളിലാണ് മലേറിയ മരുന്ന് പരീക്ഷിക്കുന്നത്. രോഗികളുമായി അടുത്ത് ഇടപഴകിയവരിലും സംശയമുള്ളവരിലുമാണ് ഈ മരുന്ന് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ മലേറിയ മരുന്ന് നല്ലതാണോ മോശമാണോ എന്ന് അറിയില്ലെന്നും ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ നിക്കോളാസ് വൈറ്റ് പറഞ്ഞു.

പരീക്ഷണത്തിലൂടെ മാത്രമേ മലേറിയ മരുന്ന് വിജയകരമാണോ എന്ന് കണ്ടെത്താനാവൂ എന്ന് ഓക്‌സ്‌ഫോര്‍ഡ് പറയുന്നു. ബ്രിട്ടന്‍, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ മൂന്ന് മാസത്തോളമാണ് ഈ മരുന്ന് നല്‍കുക. നേരത്തെ ഇന്ത്യ മലേറിയ മരുന്ന് യുഎസ്സിലേക്ക് കയറ്റി അയച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ കമ്പനിയായ ഗിലിയഡിന്റെ റെംഡിസിവിര്‍ മാത്രമാണ് ഉപയോഗിക്കാനായി അനുമതി നല്‍കിയത്. ഇത് യുഎസ്സ് മെഡിക്കല്‍ അസോസിയേഷന്റെ അനുമതിയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടന ഒരു വാക്‌സിനും ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇനിയും ഒരുവര്‍ഷത്തോളമെടുക്കും വാക്‌സിന്‍ കണ്ടെത്താന്‍ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

English summary
britain will begin trial of anti malaria drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X