വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?
ലണ്ടന്‍: ആഗോള ശക്തികളായ ബ്രിട്ടനെയും അമേരിക്കയെയുമൊക്കെ വനിതകള്‍ നയിക്കുന്ന കാഴ്ച്ചയായിരിക്കും ഇനി. യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ ആദ്യത്തെ വനിതാ ചാന്‍സലറായി ആഞ്ചെലാ മാര്‍ക്കെര്‍ അധികാരത്തില്‍ തുടരുന്നുമുണ്ട്. മാര്‍ഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടന് വീണ്ടും വനിതാ പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോവുകയാണ് .

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് പിന്‍ഗാമിയായാണ് വനിതാ പ്രധാനമന്ത്രി എത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ അധികാരമൊഴിയുമെന്നാണ് ഡേവിഡ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. ആരായിരിക്കും ഇനി ബ്രിട്ടനെ നയിക്കുക ? രണ്ടു പേരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

മാര്‍ഗരറ്റ് താച്ചര്‍
ബ്രിട്ടനിലെ ഉരുക്കു വനിത എന്ന പേരിലാണ് മാര്‍ഗരറ്റ് താച്ചര്‍ അറിയപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ പ്രസിഡന്റ പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച രണ്ടാമത്തെ വ്യക്തിയെന്ന പദവിയും അവര്‍ക്കര്‍ഹതപ്പെട്ടതാണ്. പോള്‍ ടാക്സ് രീതി ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന് താച്ചറിന് വന്‍ എതിര്‍പ്പ് നേരിടേണ്ടി വരികയും പിന്നീട്പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയുമായിരുന്നു. 1990 ലാണ് മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞത്.

തെരേസ മെയ്
നിലവില്‍ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായ തെരേസ മെയാണ് മാര്‍ഗരറ്റിനു ശേഷം ബ്രിട്ടനു ലഭിക്കുന്ന വനിതാ പ്രധാനമന്ത്രിയെന്നാണ് സൂചന. 2010 മുതല്‍ സ്ഥാനം വഹിക്കുന്ന മെയ് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു പരിചയമുളള വനിതയാണ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുളളില്‍ നടത്തിയ വോട്ടെടുപ്പില്‍ 199 വോട്ടുകളാണ് തെരേസ മെയ്ക്ക് ലഭിച്ചത്. ബ്രെക്സിറ്റ് സംഭവത്തില്‍ ആദ്യം പ്രതികൂലമായും പിന്നീട് അനുകൂലമായുമാണ് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ആന്‍ഡ്രിയ ലീഡ്സം
തേരെസ മെയ്ക്കു പുറമേ ആന്‍ഡ്രിയ ലീഡ്സമിന്റെ പേരും ബ്രിട്ടന്റെ പ്രധാന മന്തി സ്ഥാനത്തേയ്ക്കു പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഊര്‍ജ്ജമന്ത്രിയായ ആന്‍ഡ്രിയ അഭിഭാഷക കൂടിയാണ്. തെരേസ മെയിനെ അപേക്ഷിച്ച് ആന്‍ഡ്രിയയ്ക്ക് 89 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബ്രിട്ടന് റോപ്യന്‍ യൂണിയനില്‍ തുടരണം എന്ന അഭിപ്രായമായിരുന്നു ആന്‍ഡ്രിയക്ക് .

ഹിലാരി ക്ലിന്റണ്
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സഥാനത്തേയ്ക്കു മത്സരിക്കുന്ന ഹിലാരി ക്ലിന്റണു വിജയ സാധ്യതയേറെയെന്നാണ് പ്രവചനം. ഹിലാരിയ്ക്ക് പരസ്യ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും രംഗത്തെത്തിയിരുന്നു. പ്രസിഡന്റാവാന്‍ എന്തുകൊണ്ടും യോഗ്യയാണ് ഹിലാരി ക്ലിന്റണെന്നാണ് ഒബാമ പറഞ്ഞത്.

ആഞ്ചെല മെര്‍ക്കര്‍
ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലറായി ആഞ്ചെലാ ഡൊറോത്തിയ മെര്‍ക്കര്‍ സഥാനമേല്ക്കുന്നത് 2005 ലാണ്. ജര്‍മ്മന്‍ രാഷ്ട്രീയത്തെ പല തവണ ആഞ്ചെല മെര്ക്കറിന്റ തീരുമാനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞകൂടിയാണ് മെര്‍ക്കര്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications