• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?

ലണ്ടന്‍: ആഗോള ശക്തികളായ ബ്രിട്ടനെയും അമേരിക്കയെയുമൊക്കെ വനിതകള്‍ നയിക്കുന്ന കാഴ്ച്ചയായിരിക്കും ഇനി. യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ ആദ്യത്തെ വനിതാ ചാന്‍സലറായി ആഞ്ചെലാ മാര്‍ക്കെര്‍ അധികാരത്തില്‍ തുടരുന്നുമുണ്ട്. മാര്‍ഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടന് വീണ്ടും വനിതാ പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോവുകയാണ് .

Read more :ഡളളസില്‍ മാര്‍ച്ചിനിടെ വെടിവെപ്പ്; അഞ്ച് പോലീസുകാര്‍ മരിച്ചു

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് പിന്‍ഗാമിയായാണ് വനിതാ പ്രധാനമന്ത്രി എത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ അധികാരമൊഴിയുമെന്നാണ് ഡേവിഡ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. ആരായിരിക്കും ഇനി ബ്രിട്ടനെ നയിക്കുക ? രണ്ടു പേരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

മാര്‍ഗരറ്റ് താച്ചര്‍

മാര്‍ഗരറ്റ് താച്ചര്‍

ബ്രിട്ടനിലെ ഉരുക്കു വനിത എന്ന പേരിലാണ് മാര്‍ഗരറ്റ് താച്ചര്‍ അറിയപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ പ്രസിഡന്റ പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച രണ്ടാമത്തെ വ്യക്തിയെന്ന പദവിയും അവര്‍ക്കര്‍ഹതപ്പെട്ടതാണ്. പോള്‍ ടാക്‌സ് രീതി ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന് താച്ചറിന്‌ വന്‍ എതിര്‍പ്പ് നേരിടേണ്ടി വരികയും പിന്നീട് പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെടുകയുമായിരുന്നു. 1990 ലാണ് മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞത്.

തെരേസ മെയ്

തെരേസ മെയ്

നിലവില്‍ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായ തെരേസ മെയാണ് മാര്‍ഗരറ്റിനു ശേഷം ബ്രിട്ടനു ലഭിക്കുന്ന വനിതാ പ്രധാനമന്ത്രിയെന്നാണ് സൂചന. 2010 മുതല്‍ സ്ഥാനം വഹിക്കുന്ന മെയ് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു പരിചയമുളള വനിതയാണ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുളളില്‍ നടത്തിയ വോട്ടെടുപ്പില്‍ 199 വോട്ടുകളാണ് തെരേസ മെയ്ക്ക് ലഭിച്ചത്. ബ്രെക്‌സിറ്റ് സംഭവത്തില്‍ ആദ്യം പ്രതികൂലമായും പിന്നീട് അനുകൂലമായുമാണ് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

 ആന്‍ഡ്രിയ ലീഡ്‌സം

ആന്‍ഡ്രിയ ലീഡ്‌സം

തേരെസ മെയ്ക്കു പുറമേ ആന്‍ഡ്രിയ ലീഡ്‌സമിന്റെ പേരും ബ്രിട്ടന്റെ പ്രധാന മന്തി സ്ഥാനത്തേയ്ക്കു പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഊര്‍ജ്ജമന്ത്രിയായ ആന്‍ഡ്രിയ അഭിഭാഷക കൂടിയാണ്. തെരേസ മെയിനെ അപേക്ഷിച്ച് ആന്‍ഡ്രിയയ്ക്ക് 89 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബ്രിട്ടന്‍ റോപ്യന്‍ യൂണിയനില്‍ തുടരണം എന്ന അഭിപ്രായമായിരുന്നു ആന്‍ഡ്രിയക്ക് .

ഹിലാരി ക്ലിന്റണ്‍

ഹിലാരി ക്ലിന്റണ്‍

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സഥാനത്തേയ്ക്കു മത്സരിക്കുന്ന ഹിലാരി ക്ലിന്റണു വിജയ സാധ്യതയേറെയെന്നാണ് പ്രവചനം. ഹിലാരിയ്ക്ക് പരസ്യ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും രംഗത്തെത്തിയിരുന്നു. പ്രസിഡന്റാവാന്‍ എന്തുകൊണ്ടും യോഗ്യയാണ് ഹിലാരി ക്ലിന്റണെന്നാണ് ഒബാമ പറഞ്ഞത്.

 ആഞ്ചെല മെര്‍ക്കര്‍

ആഞ്ചെല മെര്‍ക്കര്‍

ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലറായി ആഞ്ചെലാ ഡൊറോത്തിയ മെര്‍ക്കര്‍ സഥാനമേല്‍ക്കുന്നത് 2005 ലാണ്. ജര്‍മ്മന്‍ രാഷ്ട്രീയത്തെ പല തവണ ആഞ്ചെല മെര്‍ക്കറിന്റ തീരുമാനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞകൂടിയാണ് മെര്‍ക്കര്‍.

English summary
The race to be Britain’s next prime minister was whittled to two on Thursday, with Conservative Party lawmakers ensuring that the country will have a female head of government — the nation’s first since Margaret Thatcher stepped down more than a quarter-century ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more