സൈബര്‍ ആക്രമണം?ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു,സര്‍വ്വീസുകള്‍ റദ്ദാക്കി
ശനിയാഴ്ച വൈകീട്ടാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ആഗോള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്.
ലണ്ടന്‍: കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കി. ലണ്ടനിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്സ് പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ കാരണം ശനിയാഴ്ച വൈകീട്ട് മുതല്‍ വിമാനങ്ങള്‍ വൈകുകയും റണ്‍വേയില്‍ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ആഗോള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. തുടര്‍ന്ന് ലണ്ടനിലെ ഹീത്രു, ഗാട്വിക്ക് വിമാനത്താവങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. വിമാനങ്ങളില്‍ കയറിയിരുന്നവര്‍ക്ക് യാത്ര ആരംഭിക്കാനാകാതെ തിരിച്ചിറങ്ങേണ്ട സാഹചര്യവുമുണ്ടായി. വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ ദയവ് ചെയ്ത് വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ലെന്നും, ഐടി സംവിധാനത്തിലെ തകരാര്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചത്.

കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു...
മെയ് 27 ശനിയാഴ്ച വൈകീട്ടോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ആഗോളതലത്തിലുള്ള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. ഐടി സംവിധാം തകരാറിലായതോടെ വിമാന സര്‍വ്വീസുകള്‍ വൈകിയിരുന്നു.

എല്ലാ സര്‍വ്വീസുകളും റദ്ദാക്കി...
കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെ ലണ്ടനിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ നിരവധി വിമാനങ്ങള്‍ റണ്‍വേയില്‍ കുടുങ്ങി കിടക്കുകയാണ്.

വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ല...
യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വേയ്സ് ദയവ് ചെയ്ത് ആരും വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ലോകവ്യാപകമായി ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങളുടെ സര്‍വ്വീസ് താറുമാറാക്കിയ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തകര്‍ത്തത് ഭീകരര്‍?
ഏറ്റവും തിരക്കേറിയ ആഴ്ചാവസാന ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള സര്‍വ്വീസുകള്‍ മുടങ്ങിയത് കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. ലണ്ടനില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെയും ഇത് പ്രയാസത്തിലാക്കി. അതേസമയം കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിന് പിന്നില്‍ ഭീകരാക്രമണമാണോ എന്നും സംശയമുണ്ട്.

ലുഫ്താന്‍സയും എയര്‍ ഫ്രാന്‍സും...
കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്ന ഏറ്റവുമൊടുവിലത്തെ വിമാന കമ്പനിയാണ് ബ്രിട്ടീഷ് എയര്‍വേയ്സ്. കഴിഞ്ഞ മാസം ജര്‍മ്മനിയിലെ ലുഫ്താന്‍സ എയര്‍വേയ്സിന്റെയും, എയര്‍ ഫ്രാന്‍സിന്റെയും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായിരുന്നു.

യാത്ര മുടങ്ങി...
കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലയതോടെ നിരവധി പേര്‍ക്ക് ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതുകാരണം ഒട്ടേറെപേര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു. കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം തകര്‍ന്നതോടെ ടിക്കറ്റ് ബുക്കിംഗും ബാഗേജ് സംവിധാനവുമെല്ലാം നിലച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം വേഗത്തിലറിയാന്‍...കൂടുതല്‍ വായിക്കൂ...
മലപ്പുറത്തെ മസ്ജിദുറഹ്മയില്‍ രണ്ട് മിംബറുകളിലായി ഖുതുബ!ഞെട്ടിത്തരിച്ച് വിശ്വാസികള്‍,പക്ഷേ സംഭവമിതാണ്!കൂടുതല്‍ വായിക്കൂ...
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications