കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മനിയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് സ്‌കോട്ട്‌ലന്‍ഡില്‍ പറന്നിറങ്ങി, അബദ്ധം പറ്റിയതെന്ന്

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ജര്‍മ്മനിയില്‍ ഇറങ്ങുന്നതിന് പകരം ലാന്‍ഡ് ചെയ്തത് സ്‌കോട്‌ലന്‍ഡില്‍. ജര്‍മ്മന്‍ കമ്പനിക്കായി പറന്ന വിമാനം കമ്പനി അധികൃതര്‍ നല്‍കിയ തെറ്റായ റൂട്ട് വഴിയാണ് പറന്നതെന്നും അതിനാലാണ് ഇത്തരമൊരു അബദ്ധമുണ്ടായതെന്നും വിമാനക്കമ്പനിയും വിശദീകരിച്ചിരുന്നു. ജര്‍മ്മന്‍ കമ്പനിയായ ഡബ്ല്യുഡിഎല്‍ ആണ് തെറ്റായ റൂട്ട് നല്‍കി വിമാനത്തെ സ്‌കോട്ട്‌ലന്‍ഡില്‍ എത്തിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സിന് നല്‍കിയ റൂട്ട് തെറ്റായതെയായിരുന്നെന്നും അതിനാല്‍ ആണ് ലാന്‍ഡിങ് അബദ്ധമായതെന്നും പറയുന്നു.

<strong>ഉത്തർ പ്രദേശിൽ അന്തം വിട്ട് ബിജെപി! മോദിക്കും അമിത് ഷായ്ക്കും എതിരെ കത്തിക്കയറി ബിജെപി നേതാവ്</strong>ഉത്തർ പ്രദേശിൽ അന്തം വിട്ട് ബിജെപി! മോദിക്കും അമിത് ഷായ്ക്കും എതിരെ കത്തിക്കയറി ബിജെപി നേതാവ്

ബ്രിട്ടീഷ് എയര്‍വെയ്‌സിന് പകരമായി ഡബ്ല്യുഡിഎല്‍ ആണ് വിമാനം നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് തെറ്റായ റൂട്ടിലെത്തിയതെന്നും പറയുന്നു. ബിഎ 3271 എന്ന വിമാനം ആണ് ലണ്ടന്‍ സിറ്റിയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിന് തകരാറൊന്നുമില്ലെന്നും വിമാനത്തിലെ ക്രൂ അടക്കമുള്ളവര്‍ എഡിന്‍ബര്‍ഗിലാണ് യഥാര്‍ത്ഥതത്തില്‍ വിമാനം ഇറങ്ങുക എന്ന് കരുതി ഇരിക്കയായിരുന്നു എന്നും പറയുന്നു.

plane1-22-15033

എന്നാല്‍ ഇറങ്ങേണ്ട ഇടത്തുനിന്നും 520 മൈല്‍ മാറി വിമാനം സ്‌കോട്ടിഷ് ക്യാപിറ്റലില്‍ ലാന്‍ഡ് ചെയ്ത അറിയിപ്പ് ലഭിച്ചപ്പോഴാണ് യാത്രക്കാര്‍ക്ക് സത്യാവസ്ഥ തിരിച്ചറിയാനായത്. അബദ്ധം മനസിലായതോടെ യാത്രക്കാര്‍ എയര്‍വെയ്‌സിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. യാത്രക്കാരോട് മാപ്പ് പറഞ്ഞാണ് എയര്‍വെയ്‌സ് തടിയൂരിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
British airways flight to Germany was landed in Scotland by mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X