കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുവര്‍ഷത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ഇറാനിലിറങ്ങി

  • By Desk
Google Oneindia Malayalam News

ഒക്ടോബര്‍ 2012നു ശേഷം ആദ്യമായി ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഒരു വിമാനം ഇറാന്റെ മണ്ണില്‍ പറന്നിറങ്ങി. വെള്ളിയാഴ്ചയാണ് ബോയിങ് 777 ഇനത്തില്‍ പെട്ട വിമാനം ലണ്ടനില്‍ നിന്നും തെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു നീക്കമായിരുന്നു ഇത്. ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സും ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് വന്നതോടെ സര്‍വീസ് പുനരാരംഭിക്കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടന്‍-തെഹ്‌റാന്‍ റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസുകള്‍ നടത്താനാണ് പദ്ധതി.

britishairways

1946ലാണ് ബ്രിട്ടിഷ് എയര്‍വെയ്‌സ് ഇറാനിലേക്ക് ആദ്യമായി സര്‍വീസ് നടത്തിയത്. ഉപരോധത്തില്‍ ഇളവ് വരുത്തിയ ഉടനെ തന്നെ എയര്‍ ഫ്രാന്‍സ് ഇറാനിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനവും ഇത്തരമൊരു നീക്കത്തിനു പിന്നിലുണ്ടെന്നു വേണം അനുമാനിക്കാന്‍.

എണ്ണനിക്ഷേപമുള്ള ഇറാനുമായുള്ള വാണിജ്യബന്ധം എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് ബ്രിട്ടന്‍ കരുതുന്നത്. ലണ്ടന്‍-തെഹ്‌റാന്‍ വിമാനസര്‍വീസിലുള്ള തിരക്കും ഈ വസ്തുതയാണ് കാണിച്ചുതരുന്നതെന്ന് എയര്‍വെയ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
The first British Airways (BA) passenger plane landed at Tehran on Friday morning after the airline suspended flights to Iran in October 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X