Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര നിയോഗം: ബഹിരാകാശ യാത്ര പുറപ്പെട്ട് റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സംഘത്തില്‍ ഇന്ത്യന്‍ വംശജയും

ന്യൂ മെക്സിക്കോ: ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്‍റെ ബഹിരാകാശ യാത്രക്ക് തുടക്കമായി. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്‍ഡ്ല ഉള്‍പ്പടേയുള്ള ആറംഗ സംഘത്തോടൊപ്പമാണ് ബ്രാന്‍സണ്‍ന്‍റെ യാത്ര. രണ്ട് പൈലറ്റുമാരാണ് സംഘത്തിലുള്ളത്. അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ 8.40 നാണ് ന്യൂ മെക്സിക്കോയിലെ ന്യു മെക് സിക്കോയില്‍ നിന്നും യാത്ര പുറപ്പെട്ടത്. തന്‍റെ യാത്ര ബിഹാരാകാശ ടൂറിസം രംഗത്ത് വലിയ നാഴികകല്ലായി മാറുമെന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വിലയിരുത്തുന്നത്.

17 വർഷം മുമ്പ്​ സ്വന്തമായി സ്​ഥാപിച്ച വിർജിൻ ഗാലക്​റ്റികിന്‍റെ ലേബലുള്ള പേടകത്തിലാണ് സംഘത്തിന്‍റെ യാത്ര. ബ്രാന്‍സണ് പിന്നാലെ വ്യവസായ ഭീമന്‍മാരായ ജെഫ്​ ബിസോസും ഇലോൺ മസ്​കും വരും ദിവസങ്ങളിലും ബഹിരാകാശയാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബഹിരാകാശ ടൂറിസം ആദ്യം പ്രഖ്യാപിച്ചത് ബിസോസ് ആയിരുന്നെങ്കില്‍ തീയതി നേരത്തെയാക്കി ബ്രാൻസൺ ആദ്യം യാത്ര തിരിക്കുകയായിരുന്നു.

text

വിഎംഎസ്​ ഈവ്​ എന്ന ജെറ്റാകും 50,000 അടി ഉയരം വിർജിൻ ഗാലക്​റ്റികിന്‍റെ വിഎസ്​എസ്​ യൂണിറ്റിനെ നയിക്കുക. ഡേവ്​ മക്കായ്​, മൈക്കൽ മസൂഷി എന്നിവരാണ് പൈലറ്റുമാര്‍. ശിരിഷ ബാന്‍ഡ്ലക്ക് പുറമെ ബെത്​ മോസസ്​, കോളിൻ ബെനറ്റ് എന്നിവരുമാണ് സംഘത്തിലുള്ളത്. യാത്രയുടെ തത്സമയ സംപ്രേഷണവും വിര്‍ജിന്‍ ഗാലറ്റിക് ഒരുക്കിയിട്ടുണ്ട്. യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രാൻസ​ണെ അനുമോദിച്ച്​ ആമസോൺ സ്​ഥാപകൻ ബിസോസും ്​സ്​പേസ്​ എക്​സ്​ മസ്​കും രംഗത്ത് എത്തുകയും ചെയ്തിരുന്നു.

വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി ഇതാദ്യമായാണ് ഒരു സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെടുന്നത്. ഇതുവരെ പോയ സംഘത്തിന്‍റെയെല്ലാം ലക്ഷ്യം ശാസ്ത്ര വിഷയങ്ങളായിരുന്നു. ജെറ്റില്‍ നിന്നും വേര്‍ പിരിഞ്ഞ ശേഷം ബഹിരാകാശത്തിന്‍റെ അതിർത്തിയായി നാസ കണക്കാക്കിയ 80 കിലോമീറ്റർ ഉയരം വരെ പേടകം ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്‍റെ 17 ജനലുകൾ വഴി ഭൂമിയുടെ ആകൃതി നേരിട്ട്​ നോക്കിക്കാണാന്‍ കഴിയുന്ന സഞ്ചാരികള്‍ക്ക് നിമിഷങ്ങളോളം തീരെ ഭാരമില്ലായ്​മയും അനുഭവിക്കാന്‍ സാധിക്കും. അതിന് ശേഷമായിരിക്കും തിരികെ യാത്രം.

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    2022 ഓടെ വാണിജ്യാടിസ്​ഥാനത്തിൽ യാത്രക്കാരുമായി പോകാനാണ്​ ബ്രാൻസൺ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ അറുന്നോറോളം പേര്‍ യാത്രക്കായി തുക നല്‍കി കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ ഡോളറാണ്​ ഒരാൾക്ക്​ ടിക്കറ്റ്​ നിരക്ക്
    വിനോദയാത്രാ പദ്ധതിക്കുമുമ്പേ കൂടുതല്‍ പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തും. താന്‍തന്നെ യാത്ര നടത്തി സുരക്ഷ തെളിയിക്കേണ്ടതുണ്ടെന്ന് ബ്രാന്‍സണ്‍ നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+