കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസ്‌കരിക്കുന്ന ചിത്രം ട്വിറ്ററിലിട്ടു. ബ്രിട്ടീഷ് ബോക്‌സര്‍ക്ക് മതവാദികളുടെ തെറിവിളി.. !!

മുസ്ലിം പള്ളിയിൽ പ്രർത്ഥിക്കുന്ന ചിത്രം ട്വിറ്ററിലിട്ട ബ്രിട്ടീഷ് ബോക്സർക്ക് പണികിട്ടി

Google Oneindia Malayalam News

ലണ്ടന്‍: മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ട്വിറ്ററിലിട്ട ബ്രിട്ടീഷ് ബോക്‌സിംഗ് താരത്തിന് പണികിട്ടി. ബ്രിട്ടനിലെ പ്രശസ്ത ബോക്‌സിംഗ് താരം ആന്റണി ജോഷ്വയാണ് സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമോഫോബിയ ബാധിച്ച മതവാദികളുടെ കൂട്ടായ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ദിവസമാണ് അറേബ്യന്‍ ഐക്യനാടുകളിലെ ഒരു പള്ളിയില്‍ ആന്റണി ജോഷ്വയും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മതവാദികളുടെ ആക്രമണവും തുടങ്ങി. പതിനായിരക്കണക്കിന് കമന്റുകളാണ് ജോഷ്വയുടെ ചിത്രത്തിന് താഴെ വന്നു നിറഞ്ഞത്.

boxer

അന്തര്‍ദേശീയ ബോക്‌സിംഗ് ഫെഡറേഷന്‍ ഹെവിവെയ്റ്റ് ചാമ്പ്യനാണ് ജോഷ്വ. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിംമ്പിക്‌സ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. കഠിനാധ്വാനത്തിനും ഭാഗ്യത്തിനും കഴിവിനുമൊപ്പം പ്രാര്‍ത്ഥനയും വേണമെന്ന തലക്കെട്ടോടു കൂടിയാണ് ജോഷ്വ ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്.

ജനിച്ചത് ക്രിസ്ത്യാനി ആയിട്ടാണെങ്കിലും പ്രത്യേകിച്ചൊരു മതത്തോടും ആരാധനയില്ലാത്ത വ്യക്തിയാണ് ജോഷ്വ. എന്നാല്‍ അതൊന്നും മതവാദികള്‍ക്ക് വിഷയമല്ല. ഇസ്ലാമോഫോബിയ പിടികൂടിയ ഇവര്‍ ജോഷ്വ ഒരു മുസ്ലിം പള്ളിയില്‍ കയറിയെന്നത് കൊടുംപാതകമായി അവതരിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണം. ജോഷ്വയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്.

English summary
British Boxer Anthony Joshua criticised in Twitter over picture showing him taking part in muslim prayers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X