സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് കുടുംബം തുര്‍ക്കിയില്‍ അറസ്റ്റില്‍
ലണ്ടന്‍: സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് കുടുംബം തുര്‍ക്കിയില്‍ അറസ്റ്റിലായി. ബ്രിട്ടീഷുകാരായ ആസിഫ് മാലിക് (30) ഭാര്യ സാറ കിരണ്‍ (29) എന്നിവര്‍ എട്ട് വയസിന് താഴെ പ്രായമുള്ള നാല് മക്കളൊടൊപ്പമാണ് സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയതാണ് കുടുംബമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാതെയാണ് ഇവര്‍ പോയത്. ഏപ്രില്‍ 16മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടു. തെംസ് വാലി പൊലീസിലാണ് പരാതി ലഭിച്ചത്. ബ്രിട്ടനില്‍ നിന്ന് സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച് ആറ് പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്.

തുര്‍ക്കിയിലെ അങ്കാരയില്‍ നിന്ന് തിങ്കളാഴ്ചയാണ് കുടുംബം അറസ്റ്റിലാകുന്നത്. നിരോധിത തീവ്രവാദ സംഘടനായയ അല്‍ മുഹാദുറൂണില്‍ അംഗമായിരുന്നു മാലിക്. ഒരു ഇസ്ലാമിക് രാജ്യത്ത് ജീവിയ്ക്കാനുള്ള താത്പര്യം ഇയാള്‍ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ പ്രചാരണം ഉള്‍പ്പടെയുള്ളവയില്‍പെട്ട് ബ്രിട്ടനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഒട്ടേറെപ്പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി ഇറാഖിലേയ്ക്കും സിറിയയിലേയ്ക്കും പോകുന്നുണ്ട്.












Click it and Unblock the Notifications