കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും, ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് കോടതി അംഗീകരിച്ചു!!

Google Oneindia Malayalam News

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റിമിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. രണ്ട് വര്‍ഷത്തോളം നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് നീരവ് മോദി ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ സാക്ഷികളെ നീരവ് മോദി ഭീഷണിപ്പെടുത്തിയെന്നും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള ഇന്ത്യയുടെ വാദത്തെ ബ്രിട്ടീഷ് കോടതി അംഗീകരിച്ചു.

1

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടു എന്നാണ് കേസ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്നും, ഇന്ത്യക്ക് കൈമാറാമെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്ന മനുഷ്യാവകാശത്തിന് അനുസൃതമാണെങ്കില്‍ സംതൃപ്തനാണെന്ന് ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. അനുകൂലമായി വിധിയുണ്ടായെങ്കിലും കേസില്‍ നീരവ് മോദി അപ്പീലിന് പോയേക്കും. അതിനുള്ള അവകാശം വ്യക്തമാക്കി.

ലണ്ടനിലെ ഇപ്പോഴത്തെ സെല്ലിനേക്കാള്‍ നല്ല അന്തരീക്ഷണമാണ് ഇന്ത്യയിലെ ബരാക് 12ല്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോഴുള്ളത്. 2019 മാര്‍ച്ചിലാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി, ഇന്ത്യക്ക് കൈമാറിയാല്‍ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും പറഞ്ഞു. നേരത്തെ സിബിഐ നടത്തിയ അന്വേഷണത്തില്‍ നീരവിന്റെ സ്ഥാപനങ്ങളില്‍ രവ്യാജ പങ്കാളികള്‍ ഉണ്ടായിരുന്നതായും, നീരവ് പ്രവര്‍ത്തിപ്പിച്ചിരുന്നത് വ്യാജ കമ്പനികളാണെന്നും കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

നിരവ് മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധമുണ്ടെന്ന് കോടതി വിലയിരുത്തി. നേരത്തെ കേസില്‍ ജാമ്യം നേടാനുള്ള നീരവിന്റെ പല തവണ നിഷേധിക്കപ്പെട്ടിരുന്നു. സിബിഐയും കള്ളപണം ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നീരവ് മോദിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് തെളിവ് നശിപ്പിച്ചത് അടക്കമുള്ള കേസുകള്‍.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മോദി എന്നാക്കി | Oneindia Malayalam

English summary
British court orders nirav modi's extradition to india on pnb case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X