കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായി കൊമ്പുകോര്‍ത്ത് ബോറിസ് ജോണ്‍സണ്‍... യഥാര്‍ത്ഥ കണക്കുകള്‍ എവിടെ, എല്ലാം വ്യാജം!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണവൈറസിന്റെ വ്യാപനത്തിനിടയിലും ചൈനയുമായി കൊമ്പുകോര്‍ത്ത് ബ്രിട്ടന്‍. ചൈന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും ഇതിന് പിന്നില്‍ പല ദുരുദേശ്യങ്ങള്‍ ഉള്ളതായും ജോണ്‍സണ്‍ ആരോപിക്കുന്നു. അതേസമയം കൊറോണ വൈറസ് ഭീതി അവസാനിച്ചാല്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ചൈന അന്താരാഷ്ട്ര തലത്തില്‍ സഹായങ്ങള്‍ നല്‍കാനായി ശ്രമിക്കുന്നതിനിടെയാണ് ജോണ്‍സന്റെ പ്രസ്താവനകള്‍. ഐക്യരാഷ്ട്ര സഭയില്‍ അടക്കം ജോണ്‍സന്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന. അമേരിക്കയ്ക്ക് ശേഷം ചൈനയുമായി കൊമ്പുകോര്‍ക്കുന്ന രാജ്യമായി ഇതോടെ ബ്രിട്ടന്‍ മാറിയിരിക്കുകയാണ്. മരണസംഖ്യ വര്‍ധിക്കുന്നതാണ് ബ്രിട്ടനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

1

ചൈന അന്താരാഷ്ട്ര തലത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറയുന്നു. രാജ്യത്ത് എത്രത്തോളം പേര്‍ക്ക് കൊറോണ ബാധിച്ചെന്നും മരിച്ചെന്നുമുള്ള യഥാര്‍ത്ഥ കണക്ക് പുറത്തുവിടാതെ ചൈന മറച്ചുപിടിക്കുകയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്ര ടീമിലെ ശാസ്ത്രജ്ഞര്‍ ജോണ്‍സനെ ചൈനയുടെ പല നീക്കങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചൈന മന:പ്പൂര്‍വം മരണസംഖ്യ കുറച്ച് കാണിക്കുകയാണെന്നും, ഇത് അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്ക് ഇമേജുണ്ടാക്കുന്നതിന് വേണ്ടിയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. യഥാര്‍ത്ഥ കണക്കുകളേക്കാള്‍ 40 ശതമാനത്തോളം കുറച്ചാണ് ചൈന മരണനിരക്ക് പുറത്തുവിട്ടതെന്നാണ് ഇവരുടെ നിഗമനം.

നിലവില്‍ ചൈനയില്‍ 81439 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈന ലോകം മുഴുവനുമുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പിന്നില്‍ ഗൂഢമായ ലക്ഷ്യമുണ്ട്. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമമാണ് ഇത്. കൊറോണയെ നേരിടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും സഹായം നല്‍കിയാല്‍ അവര്‍ ചൈനയ്ക്ക് പിന്നില്‍ അണിനിരക്കും. ഇതോടെ മൂടിവെച്ച കാര്യങ്ങള്‍ക്ക് അവര്‍ക്ക് പിന്തുണ ലഭിക്കുകയും ചെയ്യും. ഇതില്‍ കടുത്ത എതിര്‍പ്പാണ് ചൈനയ്‌ക്കെതിരെ ജോണ്‍സനുള്ളത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പല പ്രമുഖരും ചൈനയ്‌ക്കെതിരെ നിലപാട് എടുത്ത് കഴിഞ്ഞു. വലിയ നീക്കങ്ങള്‍ ചൈനയ്‌ക്കെതിരെ ഉണ്ടാവുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

മൂന്ന് ബ്രിട്ടീഷ് അധികൃതരാണ് ചൈനയ്‌ക്കെതിരെ ഇപ്പോള്‍ ചൊടിച്ചിരിക്കുന്നത്. നയതന്ത്ര തലത്തില്‍ ചൈനയെ പ്രതിഷേധം അറിയിക്കാനും ബ്രിട്ടന്‍ തയ്യാറാവും. യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെച്ചതില്‍ ചൈന ഖേദിക്കേണ്ടി വരുമെന്നും, നടപടി നേരിടേണ്ടി വരുമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്രിട്ടനിലെ 5ജി നെറ്റ്‌വര്‍ക്ക് സജ്ജമാക്കാന്‍ നേരത്തെ ചൈനീസ് കമ്പനിയായ ഹുവായിയെയായിരുന്നു ജോണ്‍സന്‍ നിയോഗിച്ചിരുന്നത്. ഇത് ഉപേക്ഷിച്ചേക്കും. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹുവായിക്ക് കരാര്‍ നല്‍കിയതില്‍ ഇടഞ്ഞിരുന്നു. ജോണ്‍സനെ നേരിട്ട് വിളിച്ചിരുന്നു ട്രംപ്. സാമ്പത്തിക മേഖലയെ തകര്‍ക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

English summary
british government furious with china over coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X