രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കോവിഡ്
മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ രാജിവെച്ചതിനെ തുടർന്നാണ് സാജിദ് ജാവിദ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
ലണ്ടൻ: തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും സ്വയം ക്വാറന്റൈനിൽ പോവുകയാണെന്നും ശനിയാഴ്ചയാണ് ബ്രട്ടീഷ് ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞത്. യൂറോപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. അതുകൊണ്ട് തന്നെ 10 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ മാത്രമേ ഇനി മന്ത്രിക്കും സാധാരണ ഉത്തരവാദിത്വങ്ങളിലേക്ക് മടങ്ങി വരാൻ സാധിക്കൂ.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ രാജിവെച്ചതിനെ തുടർന്നാണ് സാജിദ് ജാവിദ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 26ന് ആണ് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ആരോഗ്യ സെക്രട്ടറിയായി ഒറു മാസം തികയും മുൻപ് തന്നെ കോവിഡ് അദ്ദേഹത്തെയും പിടികൂടിയിരിക്കുകയാണ്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാളാണ് താനെന്ന് മന്ത്രി വ്യക്തമാക്കി. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ ചെറുതാണെങ്കിലും രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്താൻ സ്വയം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും അവരുടെ പങ്ക് വഹിക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും മാത്രമല്ല രാജ്യത്തെ തന്നെയാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാരകമായ വൈറസിൽ നിന്ന് ആരും സുരക്ഷിതരല്ലെന്ന് ജാവിദിന്റെ പരിശോധന ഫലം വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ ലിബറൽ ഡെമോക്രാറ്റുകളുടെ ആരോഗ്യ വക്താവ് മുനിറ വിൽസൺ പറഞ്ഞു.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications