കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്റെ ഹെല്‍ത്ത് സെക്രട്ടറിക്കും കൊറോണ... പ്രധാനമന്ത്രിക്ക് പിന്നാലെ, സെല്‍ഫ് ഐസൊലേഷനില്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരും ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂര്‍ എനിക്ക് ചെറിയ തോതില്‍ പനിയുണ്ടായിരുന്നു. മറ്റ് കൊറോണ ലക്ഷണങ്ങളുമുണ്ടായിരുന്നു. പരിശോധനയില്‍ പോസിറ്റീവാണ്. നല്ല ചുമയും പനിയുമുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഞാനിപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നയിക്കും. കൊറോണയ്‌ക്കെതിരെ നമ്മള്‍ ഒരുമിച്ച് നിന്ന് പോരാടും. ഇതിനെ നമ്മള്‍ പരാജയപ്പെടുത്തും. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

1

ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍ക്കോക്കും രോഗം സ്ഥിരീകരിച്ച് രംഗത്തെത്തി. തനിക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണെന്നും, അവിടെ വെച്ച് തന്നെ എല്ലാ ജോലികളും നിര്‍വഹിക്കുന്നുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കിയിരുന്നു. നേരത്തെ ബ്രിട്ടീഷ് പാര്‍ലമെന്റും ഒരാഴ്ച്ച മുമ്പേ പിരിഞ്ഞിരുന്നു. ആരോഗ്യ മന്ത്രിക്കടക്കം ബ്രിട്ടനില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 12000ലധികം കേസുകള്‍ ബ്രിട്ടനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

്അതേസമയം ആഗോള തലത്തില്‍ വൈറസ് വ്യാപനം വര്‍ധിച്ച് വരികയാണ്. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 769 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 4858 ആയിരിക്കുകയാണ്. അമേരിക്കയില്‍ മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 86000 കൊറോണ കേസുകളാണ് രാജ്യത്ത് ഉള്ളത്. ലോകത്ത് 5,40000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,27000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 25000 പേരിലധികം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 1288 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ മാത്രം 8200 പേര്‍ മരിച്ചു. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്.

അതേസമയം 20 ജി20 രാജ്യങ്ങള്‍ 5 ട്രില്യണ്‍ ആഗോള വിപണിയില്‍ നിക്ഷേപിക്കും. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും ജി20 രാജ്യങ്ങള്‍ ഇത്തരം തീരുമാനങ്ങളെടുത്തിരുന്നു. ബ്രിട്ടനില്‍ മരണസംഖ്യ 759 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒരു ദിവസം 31 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായ.ിരിക്കുന്നത്. ചൈനയില്‍ വിദേശത്ത് നിന്ന് വരുന്ന ചൈനക്കാരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് മാത്രം 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ മാര്‍ച്ച് അഞ്ച് വരെ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടിരിക്കുകയാണ്. സ്വീഡനിലും സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

English summary
british health secretary tested positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X