വിവാഹമോചനം ആവശ്യപ്പെട്ടു, യുവതിയെ ഇന്ത്യക്കാരന് കൊലപ്പെടുത്തിയത് 124 തവണ കുത്തിയശേഷം!!
ലണ്ടന്‍: ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയ്ക്ക് ദാരുണാന്ത്യം. ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷ്- ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ് ഭാര്യയെ 124 തവണ കുത്തിക്കൊലപ്പെടുത്തിയത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായ സഞ്ജയ് നിജ്വാനാണ് ഭാര്യ സോനീറ്റ നിജ്വാനെ കുത്തിക്കൊലപ്പെടുത്തിയത്. കത്തിയും കോടാലിയും ഉപയോഗിച്ച് നാല് വയസ്സുകാരനായ മകന്റെ മുമ്പില്‍ വച്ചായിരുന്നു ഭാര്യയെ ആക്രമിച്ച് കൊന്നത്. മെയ് 21നായിരുന്നു സംഭവം.
ബാര്‍ക്ലെയ്സ് ബാങ്കിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ഇയാള്‍ കോടിക്കണക്കിന് രൂപയുടെ കടവും വരുത്തിവച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുമ്പായി ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് പുറത്താണ് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളെ പരിശോധിച്ച പൊലീസ് പറഞ്ഞത്.

പുറത്തുനിന്നുണ്ടാവാനിടയുള്ള ആക്രമണങ്ങളും അതിക്രമങ്ങളും തടയുന്നതിനായി പ്രത്യേകം സംവിധാനങ്ങളുള്ള വീട്ടില്‍ വച്ചായിരുന്നു അവര്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സോനീറ്റയുടെ ശരീരത്തില്‍ നിന്ന് 124 മുറിവുകളാണ് കണ്ടെത്തിയത്. കത്തിക്കുത്തിന് പുറമേ കോടാലി കൊണ്ട് വെട്ടേറ്റ പാടുകളും സൊനീറ്റയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications