കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷവോളിബോള്‍ കണ്ട ഇറാനിയന്‍ യുവതിക്ക് തടവ്

  • By Gokul
Google Oneindia Malayalam News

ടെഹ്‌റാന്‍: സ്ത്രീ സ്വാതന്ത്ര്യത്തിന് കടുത്ത കൂച്ചുവിലങ്ങിട്ട ഇറാനില്‍ നിന്നും വീണ്ടും സ്ത്രീവിരുദ്ധ വാര്‍ത്തകള്‍. പുരുഷന്മാരുടെ വോളിബോള്‍ മത്സരം കണ്ടതിന് ഇറാനിയന്‍ യുവതിക്ക് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചാണ് രാജ്യത്തെ സ്ത്രീ വരുദ്ധ നിയമങ്ങള്‍ ഒരിക്കല്‍ക്കൂടി ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ലണ്ടനില്‍ നിയമം പഠിക്കുന്ന ഗൊന്‍ഷെ ഗവാമി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ടെഹ്‌റാന്‍ കോടതി ശിക്ഷ വിധിച്ചത്. പുരുഷ കായിക മത്സരങ്ങള്‍ കാണുന്നതിന് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. വിലക്കു ലംഘിച്ച് മത്സരം കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഗൊന്‍ഷെയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം തുടങ്ങിയത്.

iran-map

കഴിഞ്ഞ ജൂണ്‍ 20 നാണ് പെണ്‍കുട്ടിയും സംഘവും ഇറാനും ഇറ്റലിയും തമ്മില്‍ നടന്ന മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചത്. അന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു. പിന്നീട് ഒക്ടോബര്‍ വീണ്ടും അറസ്്‌റ് ചെയ്ത് ചെയ്ത് വിചാരണയ്ക്ക് വിധേയയാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.

അന്തര്‍ദേശീയ മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഴുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ഇറാന്‍ സര്‍ക്കാരിന് നല്‍കി. ഗവാമിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കളിക്കളത്തിലെ ആണുങ്ങളുടെ മോശം പെരുമാറ്റത്തില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയതെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വാദം. ഫുട്‌ബോള്‍ കളി കാണുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

English summary
Watching volleyball; British-Iranian woman sentenced to a year in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X