കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി വധുവാകാന്‍ സിറിയയിലേക്ക് ... ഒളിച്ചോടാന്‍ പോലും പേടിച്ചു, മരിച്ചു ; കദീസയ്ക്ക് 17 വയസ്സ്

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ബ്രിട്ടനില്‍ നിന്ന് ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. അതില്‍ ഒരാളായിരുന്ന കദീസ സുല്‍ത്താന സിറിയയില്‍ വച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു.

Read Also: ഇനി ശേഷിയ്ക്കുന്നത് 15,000 ഐസിസ് ജിഹാദികള്‍ മാത്രം? അമേരിക്കയുടെ കണക്ക് ആളെ പറ്റിയ്ക്കാനോ?Read Also: ഇനി ശേഷിയ്ക്കുന്നത് 15,000 ഐസിസ് ജിഹാദികള്‍ മാത്രം? അമേരിക്കയുടെ കണക്ക് ആളെ പറ്റിയ്ക്കാനോ?

ഐസിസിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് കദീസ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. എന്നാല്‍ അടുത്തിടെയാണ് വീട്ടുകാര്‍ ഈ വിവരം അറിഞ്ഞത്. സിറിയയില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് വനിതയാണ് കദീസ.

വെറും 17 വയസ്സ് മാത്രമായിരുന്നു കദീസയുടെ പ്രായം. ഐസിസിന്റെ ആവേശമെല്ലാം സിറിയയില്‍ എത്തിയപ്പോള്‍ ഇവള്‍ക്ക് നഷ്ടപ്പെട്ടിരുന്നത്രേ. എങ്ങനേയും സിറിയയില്‍ നിന്ന് രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല.

Kadiza ISIS

ഐസിസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ഓസ്ട്രിയന്‍ പെണ്‍കുട്ടിയെ പരസ്യമായി തല്ലിക്കൊല്ലുകയാണ് ജിഹാദികള്‍ ചെയ്തത്. ഇത് കണ്ടതോടെയാണ് കദീസ രക്ഷപ്പെടാനുള്ള എല്ലാ മോഹങ്ങളും ഉപേക്ഷിച്ചത്. സമ്ര കെസിനോവിക് എന്ന 17 കാരിയെ ആണ് ജിഹാദികള്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ക്രൂരമായി കൊന്നത്.

കദീസയ്‌ക്കൊപ്പം രണ്ട് പെണ്‍കുട്ടികള്‍ കൂടി ബ്രിട്ടനില്‍ നിന്ന് സിറിയയില്‍ എത്തിയിട്ടുണ്ട്. ഷമീമ ബീഗവും ആമിറ അബ്ബാസും. രണ്ട് പേര്‍ക്കും 16 വയസ്സ് ആണ് പ്രായം. ഇവര്‍ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നാണ് കരുതുന്നത്.

ജിഹാദി വധുവായി സിറിയയില്‍ എത്തിയ കദീസയ്ക്ക് തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. കദീസ വിവാഹം കഴിച്ച ജിഹാദി ആദ്യമേ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതിന് ശേഷമാണ് അവള്‍ രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇക്കാര്യങ്ങള്‍ സഹോദരിയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവത്രെ.

English summary
British teenager Kadiza Sultana, who was killed in Syria after running off to join ISIS was too terrified to flee after fellow jihadi bride was publicly beaten to death .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X