ബിന്‍ലാദനെ കൊന്ന അമേരിക്കയെ തകര്‍ക്കാന്‍ ബ്രിട്ടീഷ് ജിഹാദികള്‍, പിന്നില്‍ പാക് ഭീകര സംഘടന
ദമാസ്‌കസ്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനോടുള്ള 'ആദരസൂചകമായി' അല്‍ഖ്വയ്ദ വന്‍ ആക്രമണ പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നു. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയും പാകിസ്താനില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനയുമായ ഖൊറാസാന്‍ ദൗത്യത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതയാണ് വിവരം.
പാശ്ചാത്യ വിമാനങ്ങളില്‍ സ്‌ഫോടനം നടത്തുക. അമേരിയ്ക്കന്‍ നഗരങ്ങള്‍, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുക എന്നിവയാണ് ലക്ഷ്യം. ബ്രിട്ടീഷ് ജിഹാദികളേയും ഏഷ്യന്‍ ജിഹാദികളേയുമാണ് ദൗത്യത്തിനായി ഉപയോഗിയ്ക്കുന്നത്. അല്‍നുസ്രയുടെ സഹായത്തോടെ സിറിയയില്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്...

അല്‍ഖ്വയ്ദ
അമേരിയ്ക്കയും ബ്രിട്ടനും ഫ്രാന്‍സും ആക്രമിയ്ക്കാനാണ് അല്‍ഖ്വയ്ദ ലക്ഷ്യമിടുന്നത്. സിറിയയിലെ അല്‍ഖ്വയ്ദയുടെ പോഷക സംഘടന അല്‍ നുസ്രയാണ് ഭീകരരെ പരിശീലിപ്പിയ്ക്കുന്നത്. ഏഷ്യക്കാരും ബ്രിട്ടീഷ് ജിഹാദികളുമാണ് ദൗത്യത്തിനിറങ്ങുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ അല്ലാതെ 50 ഓളം ബ്രിട്ടീഷുകാര്‍ സിറിയയില്‍ മറ്റ് തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്

ബിന്‍ലാദന് വേണ്ടി
2011 മെയ് മാസത്തില്‍ അമേരിയ്ക്ക കൊന്ന അല്‍ഖ്വയ്ദ നേതാവ് ബിന്‍ലാദനോടുള്ള ആദരസൂചകമായിട്ടാണ് അല്‍ഖ്വയ്ദ വന്‍ ആക്രമണ പദ്ധതിയ്ക്ക് തയ്യാറെടുത്തുന്നത്. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണം

ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ള ഏഷ്യക്കാര്‍
ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ള പാകിസ്താനികള്‍, അഫ്ഗാന്‍കാര്‍ എന്നിവരേയും ആക്രമണത്തിനായി ചാവേറുകളാക്കുന്നതായാണ് വിവരം. വിമാനങ്ങള്‍ തകര്‍ക്കാനും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്

ഇങ്ങനെ
പുറമെ നിന്ന് കണ്ടെത്താനും നിര്‍വീര്യമാക്കാനും കഴിയാത്ത സ്‌ഫോടകവസ്തു ശരീരത്തിലേ മറ്റ് വസ്തുക്കള്‍ക്കുള്ളിലോ വച്ച് ചാവേറിനെ കടത്തി വിടാനാണ് നീക്കം. ഇത്തരം സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്നതും സിറിയയിലാണ്

നഗരങ്ങള്‍
അമേരിയ്ക്കയിലെ ചില നഗരങ്ങള്‍, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലും ചാവേറാക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു

ബ്രിട്ടീഷ് ജിഹാദികള്‍
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകില്ലെന്നതിനാലാണ് ഇവരെ ദൗത്യത്തിനായി തിരഞ്ഞെടുക്കുന്നത്

ഖൊറാസാന്‍
പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഖൊറാസാന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. ഇറാന്റെ സാമ്പത്തിക സഹായം ഈ തീവ്രവാദ സംഘടനയ്ക്ക് ലഭിയ്ക്കുന്നതായാണ് വിവരം


Click it and Unblock the Notifications