കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരെ കാണാനെത്തിയ ബ്രിട്ടീഷ് എംപിയെ കുത്തിക്കൊന്നു, കൊല്ലപ്പെട്ടത് കണ്‍സര്‍വേറ്റീവ് നേതാവ്

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് എംപി ഡേവിഡ് ആമസ്സിനെ അക്രമി കുത്തിക്കൊന്നു. പള്ളിയില്‍ വെച്ചാണ് ദാരുണ സംഭവം നടന്നത്. വോട്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനിടെയാണ് ആമസ്സിനെ ഒരാള്‍ പെട്ടെന്ന് ഓടിയെത്തി കുത്തിക്കൊന്നത്. ബ്രിട്ടീഷ് രാഷ്ട്രീയലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ബ്രിട്ടീഷ് പാര്‍ലമെന്റിലെ തന്നെ ഏറ്റവും പ്രമുഖനായ നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സുപ്രധാന നേതാക്കളിലൊരാളും എംപിയുമാണ് ആമസ്സ്. ബെല്‍ഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയില്‍ ഉച്ചയോടെ നടന്ന യോഗത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്.

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യംഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

1

പെട്ടെന്ന് തന്നെ ആമസിനെ ശുശ്രൂഷയ്ക്ക് വിധേയനാക്കിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. ഈ പള്ളി മുഴുവന്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ ആരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള വിവരങ്ങളാണ് തേടുന്നത്. മറ്റാരുടെ പങ്കും ഈ കേസില്‍ നിന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

എല്ലാ മാസവും ബ്രിട്ടീഷ് എംപിമാര്‍ ഒരു മാസത്തിന്റെ ആദ്യ വെള്ളിയാഴ്ച്ചയും രണ്ടാം വെള്ളിയാഴ്ച്ചയും വോട്ടര്‍മാരെ കാണാനെത്താറുണ്ട്. ആമസ് സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളെല്ലാം സംഭവത്തെ അപലപിച്ച് ഞെട്ടല്‍ രേഖപ്പെടുത്തി. ആംമസ്സിന് പല നേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. ആംമസ്സിനോടുള്ള ആദരസൂചകമായി ഡൗണിംഗ് സ്ട്രീറ്റില്‍ പതാകകള്‍ താഴ്ത്തി കെട്ടി ദു:ഖാചരണം നടത്തി. ബാസില്‍ഡണില്‍ നിന്ന് 1983ലാണ് ആംമസ് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എലിസബത്ത് രാജ്ഞി മികച്ച പൊതുസേവനത്തിന് അദ്ദേഹത്തെ 2015ല്‍ ആദരിച്ചിരുന്നു.

പല തവണ ആംമസിന് കുത്തേറ്റതായി മേഖലയിലെ കൗണ്‍സിലര്‍ ജോണ്‍ ലാമ്പ് പറഞ്ഞു. 2010ല്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി സ്റ്റാഫന്‍ ടിംസിനെതിരെയും ഇതേ പോലെ ആക്രമണം ഉണ്ടായിരുന്നു. അന്ന് കഷ്ടിച്ചാണ് ടിംസ് രക്ഷപ്പെട്ടത്. 2016ല്‍ ലേബര്‍ പാര്‍ട്ടിയുടെ തന്നെ ജോ കോക്‌സിനെതിരെയും ആക്രമണമുണ്ടായിരുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ജോ കോക്‌സിന്റെ ഭര്‍ത്താവ് ബ്രണ്ടന്‍ പറഞ്ഞു. ഇതിനൊരു ന്യായീകരണവുമില്ല. ഇത് ഏറ്റവും വലിയ ഭീരുത്വം നിറഞ്ഞ കാര്യമാണെന്നും ബ്രണ്ടന്‍ പറഞ്ഞു. ജോ കോക്‌സ് 2016ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തീവ്ര വലതുപക്ഷ വിശ്വാസിയായിരുന്നു ആക്രമണത്തിന് പിന്നില്‍.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബ്രിസ്റ്റോളില്‍ നിന്ന് വാര്‍ത്ത കേട്ട ഉടനെ ലണ്ടനില്‍ പറത്തെത്തുകയായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വളരെ നല്ല മനുഷ്യനായിരുന്നു ആംമെസ്സെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നു. വളരെ ദാരുണമായ സംഭവമാണിത്, ഒട്ടും വിവരിക്കാനാവാത്ത കാര്യമാണ് ഇതെന്നും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. വളരെ നല്ലൊരു മൃഗസ്‌നേഹിയും മാന്യനുമായിരുന്നു ഡേവിഡ് ആംമെസ്സെന്ന് ബോരിസ് ജോണ്‍സന്റെ ഭാര്യ കാരി പറഞ്ഞു. അതേസമയം പലയിടത്തും മതിയായ സുരക്ഷ എംപിമാര്‍ക്കില്ലെന്ന് വിമര്‍ശനമുണ്ട്. വെസ്റ്റിമിന്‍സ്റ്ററില്‍ എല്ലാവരും പാര്‍ലമെന്റില്‍ ഇരുന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ പലര്‍ക്കും സുരക്ഷയുടെ കുറവുണ്ട്.

അഭയാര്‍ത്ഥികളെ അടക്കം എപ്പോഴും സഹായിക്കുന്നയാളാണ് ആംമസ്സെന്ന് കൗണ്‍സിലര്‍ ജോണ്‍ ലാമ്പ് പറയുന്നു. പറയുന്ന കാര്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്ന് ലാമ്പ് വ്യക്തമാക്കി. ആംമസ്സിന് പരിക്കേറ്റെന്നാണ് ആദ്യം കരുതിയത്. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായെന്നും ലാമ്പ് പറഞ്ഞു. 2000ല്‍ ലിബറല്‍ ഡെമോക്രാറ്റ് കൗണ്‍സിലര്‍ നൈജിള്‍ ജോണ്‍സും ഇതേ പോലെ കൊല്ലപ്പെട്ടിരുന്നു. സാമുറായികള്‍ ഉപയോഗിക്കുന്ന വാള്‍ ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയത്. ജോ കോക്‌സിനെ കൊല്ലപ്പെടുത്തിയത് നാസി പ്രത്യയശാസ്ത്രമുള്ളയാളായിരുന്നു. സ്റ്റീഫന്‍ ടിംസിനെ കുത്തിയത് 21കാരനായിരുന്നു.

എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
british lawmaker david amess stabbed to death during a meeting with voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X