ഒരു മില്യണിന്റെ ലോട്ടറിയടിച്ചു, പിന്നാലെ ഭാര്യക്ക് ക്യാന്‍സര്‍, വയോധികന്റെ ജീവിതം മാറിയത് ഇങ്ങനെ
ലണ്ടന്‍: ലോട്ടറിയടിക്കുന്നത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്. എന്നാല്‍ അതിന് പിന്നാലെ ജീവിതം തന്നെ തകര്‍ക്കുന്ന കാര്യങ്ങള്‍ സംഭവിച്ചാലോ? ബ്രിട്ടനിലെ മാര്‍ക്ക് ഫ്രാന്‍സിസ് എന്ന വയോധികന് അത്തരമൊരു കാര്യമാണ് ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് നാഷണല്‍ ലോട്ടറിയില്‍ ഒരു മില്യണ്‍ യൂറോയാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. തന്റെ ഭാര്യ ഹെലന്‍ ടെയ്‌ലറുമായി ഇത് പങ്കുവെക്കാനുള്ള ആവേശമായിരുന്നു പിന്നീട് ഫ്രാന്‍സിസിന്.

സ്വാന്‍സി കൗണ്‍സിലില്‍ കെയര്‍ ടേക്കര്‍ ജോലി ചെയ്യുകയായിരുന്നു ഹെലന്‍. എന്നാല്‍ മാര്‍ക്കിന്റെ കോളിന് ഹെന്‍ മറുപടി നല്‍കിയതേയില്ല. ആ സമയം ഒരു രോഗിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു അവര്‍.
ഒടുവില്‍ ഭാര്യ എടുത്ത് കാര്യം പറഞ്ഞു. ഇപ്പോള്‍ സംസാരിക്കാനാവില്ലെന്നും പറഞ്ഞു. എന്നാല്‍ അതിവേഗത്തില്‍ നമുക്ക് ലോട്ടറിയടിച്ചെന്ന് ഈ വയോധികന്‍ ഭാര്യയെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഡെലിവെറി ഡ്രൈവറായ മാര്‍ക്കിന്റെ ജീവിതം തന്നെ മാറിയെന്ന് അദ്ദേഹം വിശ്വസിച്ച നിമിഷമായിരുന്നു അത്.
സുഖമില്ലാതെ കിടക്കുമ്പോഴാണ് ആ ടിക്കറ്റ് പരിശോധിച്ച് നോക്കിയത്. കൊവിഡ് ബാധിച്ച സമയമായിരുന്നു അത്. എന്നാല്‍ അതിന് ശേഷം ജീവിതം മെച്ചപ്പെട്ടു. ദമ്പതിമാര്‍ അത്രയും കാലം ഇല്ലാതിരുന്ന, സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സ്വന്തമാക്കി. വിവിധ രാജ്യങ്ങളില്‍ കായിക മത്സരങ്ങള്‍ കാണാനായി പോയി. പുതിയ കാറുകള്‍ വാങ്ങി. അങ്ങനെ സ്വപ്‌ന ജീവിതമാണ് പിന്നീട് അവര്‍ നയിച്ചത്.
അതേസമയം ജീവിതത്തില്‍ ഇവര്‍ പ്രതിസന്ധികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും കോടികള്‍ അടിച്ചിട്ടും ഇവര്‍ ജോലി ഉപേക്ഷിച്ചിരുന്നില്ല. പേരക്കുട്ടികളെല്ലാം ആ സമയം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പ്ലാന്‍ ചെയ്യാതെ ഇവരുടെ ജീവിതത്തിലേക്ക് അടുത്ത അതിഥി കടന്നുവരികയായിരുന്നു.
ഒരു സാധാരണ ചെക്കപ്പിനിടെ ഹെലന് സ്തനാര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ അ വിടെയും ഇവരെ കാത്ത് ഭാഗ്യമുണ്ടായിരുന്നു. നേരത്തെ തന്നെ ഹെലന് രോഗം തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ട് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനായി. ആ പോരാട്ടം ഫലം കാണുകയും ചെയ്തു. ഇപ്പോള്‍ ഹെലന്‍ ക്യാന്‍സര്‍ മുക്തയാണ്.
മാര്‍ക്ക് ഫ്രാന്‍സിസും, ഹെലനും പരസ്പരമുള്ള സ്‌നേഹമാണ് അവരെ എല്ലാ പ്രതിസന്ധികളെ നേരിടാനും അതുപോലെ സന്തോഷത്തെ മുന്നോട്ട് നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചത്. ക്യാന്‍സര്‍ വന്നത് ഈ കുടുംബത്തെ ആകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇരുവരും അതിനെ നേരിടുകയായിരുന്നു.
ഇരുവരും ഇത്രയും കാലം ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ പോവുകയാണ് മാര്‍ക്കും, ഹെലനും, ഇതിന് പേരക്കുട്ടികള്‍ സാക്ഷ്യം വഹിക്കും. ഇവര്‍ ഒരു ക്യാരവാനും വാങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അത് ഒത്തുകൂടാറുമുണ്ട്. വിവാഹത്തിനായി ഇവര്‍ അതുപോലെ ഒത്തുചേരാന്‍ ഇരിക്കുകയാണ്.












Click it and Unblock the Notifications