ഐസിസ് ബന്ധത്തില്‍ ടോപ് ലെസ് മോഡല്‍ അറസ്റ്റില്‍
കാനഡ: ഐസിസ് ബന്ധത്തില്‍ സംശയിച്ച് ബ്രിട്ടീശ് ഗ്ലാമര്‍ ടോപ് ലെസ് മോഡല്‍ കിംബേര്‍ലി മൈനേര്‍ഴ്‌സ്(27) അറസ്റ്റിലായി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഐസിസ് കണ്ണികളുമായി ഇവര്‍ ബന്ധമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ടോപ് ലെസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഐസിസ് വീഡിയോകള്‍ക്ക് ലൈക്കുകളും ഷെയറുകളും മൈനേര്‍ഴ്‌സ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ട് ഫോളോ ചെയ്യുന്നതിലൂടെയാണ് മോഡലിന്റെ ഐസിസ് ബന്ധം പുറത്ത് വന്നത്. ബ്രിട്ടന്‍ ആന്റി ടെററിസ്റ്റ് പോലീസ് രഹസ്യമായ നിരീക്ഷണത്തിനൊടുവിലാണ് മോഡലിനെ അറസ്റ്റ് ചെയ്തത്.ടെററിസം ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വീട്ടിലും പോലീസ് തിരച്ചില്‍ നടത്തി. അറസ്റ്റ് ചെയ്ത യുവതിയെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടയച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ തുടര്‍ന്ന് വരികയാണ്.

കഴിഞ്ഞ മാസം അവസാനത്തില്‍ മൈനേഴ്‌സ് അപര നാമത്തില്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും മുസ്ലീം സ്ത്രീ വേഷത്തില്‍ തോക്കുകള്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ മൈനേഴ്‌സിന്റെ കണ്ണുകള്‍ മാത്രമാണ് പുറത്ത് കാണാനുള്ളത്. എന്നാല്‍ ഇത് തന്റെ അക്കൗണ്ട് അല്ലായിരുന്നു എന്നാണ് മൈനേഴ്‌സ് പറയുന്നത്.
തനിക്ക് തീവ്രവാദ ബന്ധമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലെന്നുമാണ് മൈനേഴ്‌സ് പറഞ്ഞത്. ഇപ്പോള്‍ ഗര്‍ഭിണിയാണ് താന്‍ എന്നും നല്ല മനസ്സോടു കൂടി ജീവിക്കുകയാണെന്നും പറഞ്ഞു.












Click it and Unblock the Notifications