അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്...ആരാണീ ഹോക്കിങ്
ലണ്ടന്‍: അന്യഗ്രഹ ജീവികള്‍ എന്ന് പറഞ്ഞാല്‍ മനുഷ്യന് എന്നും ഒരു കൗതുകമാണ്. അങ്ങനെ ജീവികള്‍ ഉണ്ടോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല, ഇല്ലെന്നും ആരും തെളിയിച്ചിട്ടില്ല.
പറക്കുംതളികകള്‍ കണ്ടുവെന്ന വാര്‍ത്തകള്‍ ഏറെനാളായി ഏവരും ശ്രദ്ധയോടെ വീക്ഷിയ്ക്കുന്നവയാണ്. ചില ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിയ്ക്കപ്പെടുന്നുണ്ട്. എങ്കിലും പറക്കും തളികയും അന്യഗ്രഹ ജീവിയും ഒക്കെ ഇപ്പോഴും വലിയ സമസ്യയാണ്.
നാം ജീവിയ്ക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന് ആര് എന്ന് ചോദിച്ചാല്‍ സ്റ്റീഫന്‍ ഹോക്കിങ് എന്ന് പറയാം. ഐസ്റ്റീന്റെ സിദ്ധാന്തങ്ങള്‍ക്ക് പോലും പുതിയ നിര്‍വ്വചനങ്ങള്‍ ചമച്ച കക്ഷിയാണ്. ഇപ്പോഴിതാ അന്യഗ്ര ജീവികളെ പിടിയ്ക്കാന്‍ ഹോക്കിങ് നേരിട്ട് രംഗത്തിറങ്ങുന്നു.

സ്റ്റീഫന്‍ ഹോക്കിങ്
മോട്ടോര്‍ ന്യൂറോണ്‍ രോഗം മാധിച്ച്ചനലശേഷി നഷ്ടപ്പെട്ട ശരീരം. അദ്ദേഹത്തിന് വേണ്ടി സംസാരിയ്ക്കുന്നത് തലച്ചോറുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടറാണ്. ലോകം കണ്ട ഏറ്റവുംമിടുക്കരായ ഭൗതികശാസ്ത്രജ്ഞരിൽ ഒരാള്‍.

വി ആര് എലൈവ്
'വി ആര് എലൈവ്, വി ആര് ഇന്റലിജന്റ്, വി മസ്റ്റ് നോ' എന്നാണ് പുതിയ പദ്ധതിയെ കുറിച്ച് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത്. നാം ജീവനോടെയുണ്ട്, നമുക്ക് ബുദ്ധിയുണ്ട്... നമ്മള് അത് അറിയണം.

636 കോടിയുടെ പദ്ധതി
നൂറ് മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണ് ഉതിനായി ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. 636.62 കോടി രൂപ!!!

ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവ്സ്
ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവ്സ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. ബ്രിട്ടനിലെ പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം ഈ പദ്ധതിയുടെ ഭാഗമാകും.

ലക്ഷ്യം വലുത്
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ടെലസ്കോപ് ഉപയോഗിച്ചായിരിയ്ക്കും നിരീക്ഷണങ്ങള്‍ നടത്തുക. ക്ഷീരപഥവും അതിനപ്പുറമുള്ള 100 കണക്കിന് ഗാലക്സികളും ഒക്കെ ഇതിന്റെ പരിധിയില്‍ വരും.

യൂറി മില്‍നര്‍
യൂറി മില്‍നര്‍ എന്ന ബിസിനസ്സുകാരനാണ് ഈ പദ്ധതിയ്ക്കായി പണമിറക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപമുളള ആളാണ് മില്‍നര്‍.

റേഡിയോ സിഗ്നലുകള്‍
പ്രപഞ്ചത്തിന്റെ അനന്തതയില്‍ നിന്ന് വരുന്ന റേഡിയോ സിഗ്നലുകള്‍ പരിശോധിയ്ക്കുകയാണ് ലക്ഷ്യം.

സന്ദേശം അങ്ങോട്ടില്ല
പുറത്ത് നിന്ന് വരുന്ന റേഡിയോ സന്ദേശങ്ങള്‍ നമ്മള് പരിശോധിയ്ക്കും. എന്നാല്‍ ഇവിടെ നിന്ന് അങ്ങോട്ട് സന്ദേശങ്ങളയക്കില്ല. കാരണം അത് അന്യഗ്രഹ ജീവികളെ ചൊടിപ്പിച്ചേയ്ക്കുമെന്ന് ഹോക്കിങ്സ് അടക്കമുള്ളവര്‍ ഭയക്കുന്നുണ്ടത്രെ

കണ്ടെത്തലുകള്‍ ലോകത്തിന് മുന്നില്‍
ഈ പദ്ധതിയ്ക്ക് ഒരിയ്ക്കലും രഹസ്യ സ്വഭാവം ഉണ്ടാവില്ലെന്ന് മില്‍നര്‍ വ്യക്തമാക്കുന്നു.

ഒടുവില്‍ കണ്ടെത്തുമോ
അന്യഗ്രഹ ജീവികളെ കണ്ടെത്താൻ ഒടുവില്‍ ഹോക്കിങിന് കഴിയുമോ... ശരീരം തളര്‍ന്നിട്ടും ആത്മവിശ്വാസത്തോടെ മാത്രം ജീവിയ്ക്കുന്ന ഹോക്കിങ് പ്രപഞ്ച ചരിത്രത്തിലെ വെള്ളി നക്ഷത്രമാകുമോ... കാത്തിരുന്ന് കാണാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications