കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്...ആരാണീ ഹോക്കിങ്

Google Oneindia Malayalam News

ലണ്ടന്‍: അന്യഗ്രഹ ജീവികള്‍ എന്ന് പറഞ്ഞാല്‍ മനുഷ്യന് എന്നും ഒരു കൗതുകമാണ്. അങ്ങനെ ജീവികള്‍ ഉണ്ടോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല, ഇല്ലെന്നും ആരും തെളിയിച്ചിട്ടില്ല.

പറക്കുംതളികകള്‍ കണ്ടുവെന്ന വാര്‍ത്തകള്‍ ഏറെനാളായി ഏവരും ശ്രദ്ധയോടെ വീക്ഷിയ്ക്കുന്നവയാണ്. ചില ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിയ്ക്കപ്പെടുന്നുണ്ട്. എങ്കിലും പറക്കും തളികയും അന്യഗ്രഹ ജീവിയും ഒക്കെ ഇപ്പോഴും വലിയ സമസ്യയാണ്.

നാം ജീവിയ്ക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ആര് എന്ന് ചോദിച്ചാല്‍ സ്റ്റീഫന്‍ ഹോക്കിങ് എന്ന് പറയാം. ഐസ്റ്റീന്റെ സിദ്ധാന്തങ്ങള്‍ക്ക് പോലും പുതിയ നിര്‍വ്വചനങ്ങള്‍ ചമച്ച കക്ഷിയാണ്. ഇപ്പോഴിതാ അന്യഗ്ര ജീവികളെ പിടിയ്ക്കാന്‍ ഹോക്കിങ് നേരിട്ട് രംഗത്തിറങ്ങുന്നു.

സ്റ്റീഫന്‍ ഹോക്കിങ്

സ്റ്റീഫന്‍ ഹോക്കിങ്

മോട്ടോര്‍ ന്യൂറോണ്‍ രോഗം മാധിച്ച്ചനലശേഷി നഷ്ടപ്പെട്ട ശരീരം. അദ്ദേഹത്തിന് വേണ്ടി സംസാരിയ്ക്കുന്നത് തലച്ചോറുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടറാണ്. ലോകം കണ്ട ഏറ്റവുംമിടുക്കരായ ഭൗതികശാസ്ത്രജ്ഞരിൽ ഒരാള്‍.

വി ആര്‍ എലൈവ്

വി ആര്‍ എലൈവ്

'വി ആര്‍ എലൈവ്, വി ആര്‍ ഇന്റലിജന്റ്, വി മസ്റ്റ് നോ' എന്നാണ് പുതിയ പദ്ധതിയെ കുറിച്ച് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത്. നാം ജീവനോടെയുണ്ട്, നമുക്ക് ബുദ്ധിയുണ്ട്... നമ്മള്‍ അത് അറിയണം.

636 കോടിയുടെ പദ്ധതി

636 കോടിയുടെ പദ്ധതി

നൂറ് മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണ് ഉതിനായി ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. 636.62 കോടി രൂപ!!!

ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവ്‌സ്

ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവ്‌സ്

ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവ്‌സ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. ബ്രിട്ടനിലെ പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം ഈ പദ്ധതിയുടെ ഭാഗമാകും.

ലക്ഷ്യം വലുത്

ലക്ഷ്യം വലുത്

ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ടെലസ്‌കോപ് ഉപയോഗിച്ചായിരിയ്ക്കും നിരീക്ഷണങ്ങള്‍ നടത്തുക. ക്ഷീരപഥവും അതിനപ്പുറമുള്ള 100 കണക്കിന് ഗാലക്‌സികളും ഒക്കെ ഇതിന്റെ പരിധിയില്‍ വരും.

യൂറി മില്‍നര്‍

യൂറി മില്‍നര്‍

യൂറി മില്‍നര്‍ എന്ന ബിസിനസ്സുകാരനാണ് ഈ പദ്ധതിയ്ക്കായി പണമിറക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപമുളള ആളാണ് മില്‍നര്‍.

റേഡിയോ സിഗ്നലുകള്‍

റേഡിയോ സിഗ്നലുകള്‍

പ്രപഞ്ചത്തിന്റെ അനന്തതയില്‍ നിന്ന് വരുന്ന റേഡിയോ സിഗ്നലുകള്‍ പരിശോധിയ്ക്കുകയാണ് ലക്ഷ്യം.

സന്ദേശം അങ്ങോട്ടില്ല

സന്ദേശം അങ്ങോട്ടില്ല

പുറത്ത് നിന്ന് വരുന്ന റേഡിയോ സന്ദേശങ്ങള്‍ നമ്മള്‍ പരിശോധിയ്ക്കും. എന്നാല്‍ ഇവിടെ നിന്ന് അങ്ങോട്ട് സന്ദേശങ്ങളയക്കില്ല. കാരണം അത് അന്യഗ്രഹ ജീവികളെ ചൊടിപ്പിച്ചേയ്ക്കുമെന്ന് ഹോക്കിങ്‌സ് അടക്കമുള്ളവര്‍ ഭയക്കുന്നുണ്ടത്രെ

കണ്ടെത്തലുകള്‍ ലോകത്തിന് മുന്നില്‍

കണ്ടെത്തലുകള്‍ ലോകത്തിന് മുന്നില്‍

ഈ പദ്ധതിയ്ക്ക് ഒരിയ്ക്കലും രഹസ്യ സ്വഭാവം ഉണ്ടാവില്ലെന്ന് മില്‍നര്‍ വ്യക്തമാക്കുന്നു.

ഒടുവില്‍ കണ്ടെത്തുമോ

ഒടുവില്‍ കണ്ടെത്തുമോ

അന്യഗ്രഹ ജീവികളെ കണ്ടെത്താൻ ഒടുവില്‍ ഹോക്കിങിന് കഴിയുമോ... ശരീരം തളര്‍ന്നിട്ടും ആത്മവിശ്വാസത്തോടെ മാത്രം ജീവിയ്ക്കുന്ന ഹോക്കിങ് പ്രപഞ്ച ചരിത്രത്തിലെ വെള്ളി നക്ഷത്രമാകുമോ... കാത്തിരുന്ന് കാണാം.

English summary
Renowned physicist Stephen Hawking and Russian-born billionaire Yuri Milner announced an ambitious bid to combine vast computing capacity with the world's most powerful telescopes to intensify the so far fruitless search for extraterrestrial life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X