കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനും സൗദിയും തമ്മില്‍ 65 ബില്യന്‍ പൗണ്ടിന്റെ വ്യാപാര-നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനും സൗദി അറേബ്യയും തമ്മില്‍ 65 ബില്യന്‍ പൗണ്ടിന്റെ വ്യാപാര-നിക്ഷേപ കരാറില്‍ ഒപ്പുവച്ചതായി ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി. മൂന്നു ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന് തീരുമനമായത്. ഇതില്‍ ബ്രിട്ടനിലുള്ള സൗദിയുടെ നേരിട്ടുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്‍മാറുന്നതിന് മുന്നോടിയായി അന്താരാഷ്ട്രതലത്തില്‍ ബ്രിട്ടന് ലഭിച്ച വലിയ അംഗീകാരമായാണ് സൗദിയുമായുള്ള വ്യാപാര-നിക്ഷേപ കരാറുകളെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.കെ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് രൂപം നല്‍കുകയുമുണ്ടായി.

 saudiukmeeting

ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും സഹകരണം മെച്ചപ്പെടുത്തുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൗദി പുതുതായി രൂപ കല്‍പന ചെയ്യുന്ന നിയോം ടൂറിസ്റ്റ് നഗരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടനും നിക്ഷേപമിറക്കും.

sauddii

ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടനില്‍ വലിയ നിക്ഷേപ സാധ്യതയാണ് സൗദി കാണുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി അറിയിച്ചു. ബ്രിട്ടനുമായി അഗാധമായ ബന്ധമാണ് സൗദിക്കുള്ളത് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. രാഷ്ട്രീയവും സൈനികവുമായി ബന്ധപ്പെട്ടത് മാത്രമല്ലെന്നും സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കിരീടാവകാശിയുടെ നേതൃത്വത്തില്‍ വിഷന്‍ 2030ന്റെ ഭാഗമായി സൗദിയിലെ സ്ത്രീ ശാക്തീകരണത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അഭിനന്ദിച്ചു. സൗദി സ്‌കൂളുകളെ നവീകരിക്കുയും അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍ സൗദി ഭരണകൂടവുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.

അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍

താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്

English summary
Britain and Saudi Arabia set out an ambition to build £65 billion ($90.29 billion) of trade and investment ties in coming years, London said on Wednesday, calling the agreement a vote of confidence in the British economy ahead of Brexi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X