• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

യമന്‍ ആക്രമണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സൗദി കിരീടാവകാശി ലണ്ടനില്‍; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

  • By desk

ലണ്ടന്‍: യമന്‍ യുദ്ധത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയോടെയായിരുന്നു സന്ദര്‍ശനത്തിന്റെ തുടക്കം. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഭീകരവാദം, സിറിയ, ഇറാഖ്, യമന്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിന്റെ വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നതെന്ന് സൗദി കിരീടാവകാശി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സൗദിയില്‍ നടക്കുന്ന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, സൗദിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് അവര്‍ കിരീടാവകാശിയെ ഓര്‍മിപ്പിച്ചു. ഖത്തറിനെതിരായ ഉപരോധവും ചര്‍ച്ചയില്‍ വിഷയമായി.

അതിനിടെ, യമന്‍ യുദ്ധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടാനും ലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലും ദുരിതത്തിലുമാവാനും കാരണക്കാരനെന്നാരോപിച്ച് നൂറുക്കണക്കിനാളുകള്‍ സൗദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിനെതിരേ ഡൗണിംഗ് സ്ട്രീറ്റില്‍ പ്രതിഷേധ സമരം നടത്തി. 'യമനില്‍ നിന്ന് കൈയെടുക്കുക', 'സല്‍മാന്റെ യുദ്ധത്തില്‍ നിന്നുള്ള ലാഭം നമുക്ക് വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും പ്രതിഷേധ സമരത്തില്‍ ഉയര്‍ന്നു. ബ്രിട്ടന്‍ സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ ശക്തമായാണ് പ്രതികരിച്ചത്. യമനിലെ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് ബിന്‍ സല്‍മാന് ചുവപ്പ് പരവതാനി വിരിച്ചതിലൂടെ യുദ്ധക്കുറ്റത്തില്‍ ബ്രിട്ടനും പങ്കാളികളായതായി അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ആദ്യമായി ബ്രിട്ടനിലെത്തുന്ന സൗദി കിരീടാവകാശിയെ വരവേല്‍ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കിയത്. പ്രധാനമന്ത്രിക്കു പുറമെ, കാബിനറ്റ് മന്ത്രിമാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊക്ക കോളയില്‍ നിന്നും ഇനി മദ്യവും

English summary
Protests have erupted in London, with Saudi Crown Prince Mohammad bin Salman beginning his visit to the UK with a meeting with Theresa May, British prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more