കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു; വിതുമ്പി മാധ്യമങ്ങളെ കണ്ടു, പുതിയ കരാര്‍ അടുത്തമാസം

Google Oneindia Malayalam News

Recommended Video

cmsvideo
ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിപ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് അവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയും. വളരെ വികാരഭരിതയായാണ് ഇക്കാര്യം അവര്‍ മാധ്യമങ്ങളെ അറിയിച്ചത്.

There

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് വളരെ ഖേദമുണ്ടെന്ന് തെരേസ മെ പറഞ്ഞു. ഇക്കാര്യം പറയുമ്പോള്‍ അവരുടെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു. പുതിയ നേതാവിനെ കണ്ടെത്തും വരെ കാവല്‍ പ്രധാനമന്ത്രിയായി തെരേസ മെ തുടരാനാണ് സാധ്യത. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ആഴ്ചകള്‍ നീളുന്ന പ്രക്രിയയാണ്.

കണ്‍സര്‍വേറ്റീവ് ആന്റ് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ പദവി താന്‍ രാജിവെക്കുകയാണെന്നു അവര്‍ പറഞ്ഞു. തൊട്ടുപിന്നാലെ പുതിയ നേതാവിനെ കണ്ടെത്താനുള്ള നീക്കം ആരംഭിക്കും. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യത്തില്‍ വോട്ടിനിടാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രാജി.

കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചുകോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചു

യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ് ബ്രിട്ടന്‍. യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ എംപിമാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഐക്യമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച വിശദമായ കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ അവതരിപ്പിച്ചിരുന്നു. പക്ഷേ വോട്ടെടുപ്പില്‍ പാസായില്ല. നാലാം തവണയാണ് അടുത്ത മാസം നടക്കാന്‍ പോകുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 31 വരെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് സമയം നല്‍കിയിരിക്കുന്നത്.

English summary
British PM Theresa May Announces Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X