• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടു ജോലി ചെയ്യാന്‍ തയ്യാറാണോ? മാസ ശമ്പളം 18.5 ലക്ഷം, ബ്രിട്ടനിലെ രാജകുടുംബം ആളെ തേടുന്നു

ലണ്ടന്‍: ഒരു വീട് വൃത്തിയാക്കാനുള്ള ജോലി നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്ത് ചെയ്യും? അങ്ങനെ ഒരു ജോലിക്ക് നിങ്ങള്‍ എന്ത് ശമ്പളം പ്രതീക്ഷിക്കും. പതിനായിരവും ഇരുപതിനായിരവും ആണെങ്കില്‍ നിങ്ങള്‍ യുകെയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ബ്രിട്ടണിലെ രാജകുടുംബം അവിടുത്തെ കൊട്ടാരത്തിലേക്ക് വീട്ടു ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജോലിക്ക് രാജകുടുംബം നല്‍കുന്ന ശമ്പളമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്...

ദി റോയല്‍ ഹൗസ്‌ഹോള്‍ഡ്

ദി റോയല്‍ ഹൗസ്‌ഹോള്‍ഡ്

രാജകുടുംബത്തിന്റെ ദി റോയല്‍ ഹൗസ് ഹോള്‍ഡ് എന്ന വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യുന്ന ഒഴിവിലേക്കാണ് ആളെ ക്ഷണിച്ചിരിക്കുന്നത്. വിന്‍ഡ്‌സര്‍ ക്ലാസിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും.

ഇംഗ്ലീഷും കണക്കും അറിഞ്ഞിരിക്കണം

ഇംഗ്ലീഷും കണക്കും അറിഞ്ഞിരിക്കണം

ഇംഗ്ലീഷും കണക്കും അറിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന ഒരു നിബന്ധന. ഇതൊടൊപ്പം വീടിനുള്ളിലെ സാധനങ്ങളും ഇന്റീരിയര്‍ എന്നിവ വൃത്തിയായും ശ്രദ്ധയോടെയും കൈകാര്യം ചെയ്യണമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 രാജകീയ സൗകര്യങ്ങള്‍

രാജകീയ സൗകര്യങ്ങള്‍

ജോലിക്കായി തിരഞ്ഞെടുക്കുന്നവര്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. വര്‍ഷത്തില്‍ 33 ദിവസമാണ് അവധി. അതുകൂടാതെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കും. ജോലിക്കായുള്ള അപേക്ഷകള്‍ അയയ്ക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ വെര്‍ച്വല്‍ ഇന്റര്‍വ്യൂ നടത്തും. ഇതില്‍ വിജയിച്ച് തിരഞ്ഞെടുക്കുന്നവര്‍ക്ക് 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. ഹൗസ് കീപ്പിംഗ് കരിയറിലെ എല്ലാവിധ സാങ്കേതിക പരിഞ്ജാനവും ഈ പരിശീലന കാലയളിവില്‍ പഠിച്ചെടുക്കണം. എല്ലാവിധ പരിശീലനം നല്‍കുന്നതിന് ഒരു ട്രെയിനര്‍ ഉണ്ടായിരിക്കുന്നതാണ്.

സ്ഥിര നിയമനം

സ്ഥിര നിയമനം

പരിശീലന കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൊട്ടാരത്തില്‍ സ്ഥിര നിയമനം ലഭിക്കും. ബ്രിട്ടീഷ് രാജകുടുംബത്തിന് എലിസബത്ത് രാജ്ഞിയുടെ കീഴില്‍ ഒരുപാട് വസതികളുണ്ട്. വീട്ടുജോലിക്കായും ക്ലീനിംഗ് ജോലിക്കാരും അടക്കം നിരവധി ജീവനക്കാരാണ് ഇവിടെയുള്ളത്. ബക്കിംഗ് ഹാം കൊട്ടാരത്തിലാണ് രാജ്ഞി താമസിക്കുന്നതെങ്കിലും കൊവിഡിനെ തുടര്‍ന്ന് വിന്‍ഡ്‌സര്‍ കാസ്റ്റിലിലേക്ക് മാറ്റിയിരിക്കുകയാണ്.

cmsvideo
  First-generation of vaccines is likely to be imperfect, says UK official | Oneindia Malayalam

  പാലായില്‍ അടിപതറി ജോസ്; കൊച്ചുറാണി പാര്‍ട്ടി വിട്ടു... ഇതോടെ ജോസിനെ കൈവെടിഞ്ഞത് ഏഴ് കൗണ്‍സിലര്‍മാര്‍

  71 സീറ്റുകളില്‍ നിതീഷിന് ഭയം, വോട്ടുകള്‍ ഭിന്നിക്കും, ആര്‍ജെഡിയേക്കാള്‍ ഭയം ചിരാഗിനെ, കളിമാറും!!

  ഗയ മുതൽ ലക്ഷിസരായ് വരെ, കോൺഗ്രസിന്റെയും ബിജെപിയുടെയും വിധി നിർണയിക്കുന്നതിൽ നിർണായകം

  തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു യുപിഎ സഖ്യത്തിലേക്ക് പോവും; തയ്യാറെടുപ്പുകള്‍ നടന്നു: ചിരാഗ് പാസ്വാന്‍

  English summary
  British royal family looking for a housemaid, offered a salary of Rs 18.5 lakh per month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X