ഓണ്‍ലൈന്‍ കാസിനോ; ഇരുട്ടിവെളുക്കും മുന്‍പ് 129 കോടിയുടെ അധിപനായി ഒരു സൈനികന്
ലണ്ടന്‍: കണ്ണടച്ചു തുറക്കുംമുന്‍പ് 100 കോടിരൂപയിലധികം ലഭിച്ചാല്‍ എങ്ങിനെയയിരിക്കും ഒരു സാധാരണക്കാരന് പ്രതികരിക്കുക. ബ്രിട്ടനിലെ ഒരു സൈനികനെയാണ് ഇത്തരത്തിലൊരു അപൂര്‍വമായ ഭാഗ്യം തേടിയെത്തിയത്. ഒരു ഓണ്‍ലൈന്‍ കാസിനോ ഗെയിമില്‍ ഭാഗ്യം പരീക്ഷിച്ച ഹെവുഡ് എന്ന ചീഷെയര് സ്വദേശിക്ക് ലഭിക്കുന്നത് 13.2 മില്യണ്‍ പൗണ്ട് ആണ് (ഏകദേശം 129 കോടി രൂപ).
ഇരുപത്തിയാറുകാരനായ ഹെവുഡിനെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ജീവത്തില്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ്. അടുത്തിടെയാണ് യുവാവിന്റെ അമ്മൂമ്മ മരണപ്പെട്ടത്. പിതാവ് ഗുരുതരമായ രോഗത്തിനടിമയായി ചികിത്സയിലാണ്. ഹൃദയവും ശ്വാസകോശവും മാറ്റിവെക്കേണ്ട അവസ്ഥയിലാണ് ഹെവുഡിന്റെ പിതാവ്.

ലഭിച്ച കോടികള്‍ കൊണ്ട് എന്താണ് ചെയ്യുകയെന്നത് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമ പരിഗണന പിതാവിന്റെ ചികിത്സയിലാണ്. എത്ര തുക ചെലവഴിച്ചും പിതാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. കൂടാതെ, ബന്ധുക്കളെയെല്ലാം കൂട്ടി മെഡിറ്ററേനിയന്‍ ആഡംബര കപ്പലില്‍ ഒരു യാത്ര പോകണം. പിന്നീട് ഒരു ബെന്റ്ലി കാറും വാങ്ങണം. അതിനപ്പുറം താന്‍ ചിന്തിച്ചിട്ടില്ലെന്ന് ഹെവുഡ് പറഞ്ഞു.
ഒക്ടോബര്‍ ആറിനാണ് ബെറ്റ്വെ(betway.com) എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ മൈക്രോഗെമിങ് ആയ മെഗാ മൂലാഹ് കളിച്ചത്. കളിക്കുശേഷം ഭാഗ്യം ലഭിക്കുമോ എന്നൊന്നും അറിയാതെ മറ്റു ജോലികള്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി യുവാവിന് ജാക്പോട്ട് അടിക്കുകയായിരുന്നു. ഒരു ഓണ്‍ലൈന്‍ ഗെയിമിങ്ങിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്ന് ബെറ്റ്വെ അധികൃതര്‍ പറഞ്ഞു. യൂറോയില്‍ നിന്നും പൗണ്ടിലേക്ക് മാറ്റുമ്പോഴുള്ള മികച്ച റേറ്റും യുവാവിന് തുണയായി.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications