കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടത്തിനുള്ളില്‍ പണം തിരുകി വിദ്യാര്‍ത്ഥിനി പണം കടത്താന്‍ ശ്രമിച്ചു

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി കോണ്ടത്തിനുള്ളില്‍ 20,000 യൂറോ തിരുകിയശേഷം, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതായി ബ്രിട്ടനിലെ ഒരു കോടതിയില്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സിറിയയിലെ തീവ്രവാദികള്‍ക്ക് കൈമാറാനാണ് ഇത്രയും തുക കടത്താന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.

നവാല്‍ മസാദ് (27) എന്ന യുവതിയാണ് 2014 ജനുവരി 16ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍ അകപ്പെടുന്നത്. ഇസ്താബൂളിലേക്കു പോകാനെത്തിയതായിരുന്നു നവാല്‍. ചെറിയൊരു വെക്കേഷന് പോവുകയാണെന്നായിരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയതിനാല്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് തുക കണ്ടെത്തിയത്.

condom

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 20,000 യൂറോ. നനയാതിരിക്കാന്‍ ഒരു കോണ്ടത്തിനുള്ളില്‍ സുരക്ഷിതമാക്കി വെക്കുകയായിരുന്നു. നവാലില്‍ നിന്നും 500 യൂറോയുടെ 38 നോട്ടുകളും 200 യൂറോയുടെ നാലു നോട്ടുകളും 100 യൂറോയുടെ രണ്ടു നോട്ടുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നവാല്‍ നോട്ടുകടത്താന്‍ ശ്രമിച്ചതെന്നും കോടതിയെ ബോധിപ്പിച്ചു.

നവാലിന്റെ സുഹൃത്ത് അമല്‍ അല്‍ വഹാബിക്ക് വേണ്ടിയായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. ആയിരം യൂറോ ആയിരുന്നു പ്രതിഫലം. അല്‍ വഹാബിയുട ഭര്‍ത്താവ് ബ്രിട്ടീഷ് പൗരനായ എയിന്‍ ഡേവിസ് സിറിയയിലെ മുസ്ലീം തീവ്രവാദികള്‍ക്കൊപ്പം ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പണം ഇയാളെ ഏല്‍പ്പിക്കുകയായിരുന്നു നവാലിന്റെ ദൗത്യം. എന്നാല്‍ പോലീസിന്റെ പിടിയിലായതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

English summary
British Student tried to Smuggle Syrian rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X