ലംബോര്‍ഗനിയുമായി ചീറിപ്പാഞ്ഞ ബ്രിട്ടീഷ് ടൂറിസ്റ്റ് പിഴയടച്ച് രക്ഷപ്പെട്ടു
ദുബായ്: ആഢംബര കാറായ ലംബോര്‍ഗിനി വാടകക്കെടുത്ത് അമിത വേഗതയില്‍ ഓടിച്ചതിന് 1.7 ലക്ഷം ദിര്‍ഹം പിഴ വരുത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് അവസാനം പിഴയടച്ചു. ദുബയ് പോലിസ് നല്കിയ ഇളവ് സ്വീകരിച്ച് 117,380 ദിര്‍ഹം അടച്ചാണ് വിനോദസഞ്ചാരി തന്റെ പാസ്പോര്‍ട്ട് തിരികെ നേടിയത്.
കഴിഞ്ഞ ജൂലൈ 30നായിരുന്നു ദുബയ് ശെയ്ഖ് സായിദ് റോഡിലൂടെ ബ്രട്ടീഷുകാരന്റെ മരണയോട്ടം. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇദ്ദേഹം കാറോടിച്ചത്. വഴിനീളെ നിരീക്ഷണ കാമറകളില്‍ അമിതവേഗം പതിഞ്ഞതോടെ 1.7 ലക്ഷം ദിര്‍ഹം പിഴ ലഭിക്കുകയായിരുന്നു. കാര്‍ റെന്റല്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത കാറുമായായിരുന്നു വിനോദസഞ്ചാരി റോഡിലൂടെ കുതിച്ചുപാഞ്ഞത്. പുലര്‍ച്ചെ രണ്ടരയ്ക്കും ആറു മണിക്കും ഇടയില്‍ റോഡില്‍ തിരക്കൊഴിഞ്ഞ നേരത്തായിരുന്നു ഇയാളുടെ പ്രകടനം. 240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം കടന്നുപോകവെ 12 ഇടങ്ങളിലെ റഡാറുകള്‍ ഇത് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 70000 ദിര്‍ഹം പിഴ ഇനത്തിലും ഒരു ലക്ഷം ദിര്‍ഹം നിയമലംഘനം നടത്തിയ വാഹനം പിടിച്ചെടുക്കാതിരിക്കുന്നതിനുള്ള തുകയെന്ന നിലയിലുമാണ് 1.7 ലക്ഷം ദിര്‍ഹം അടക്കേണ്ടിവന്നത്.

എന്നാല്‍ പിഴയടക്കേണ്ടത് വാഹന ഉടമയാണെന്നതിനാല്‍ കുടുങ്ങിയത് കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ഇബ്രാഹീമായിരുന്നു. എന്നാല്‍ അമിതവേഗത്തിന് ഉത്തരവാദിയായ ടൂറിസ്റ്റ് പിഴയടക്കാതെ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കില്ലെന്ന് ഉടമ വാശി പിടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പിഴയടക്കാന്‍ ടൂറിസ്റ്റ് സമ്മതിച്ചത്. പോലിസുമായുള്ള വിലപേശലില്‍ തുക കുറയ്ക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. ലംബോര്‍ഗിനിയില്‍ കയറിയാല്‍ കാറിന്റെ വേഗം നിയന്ത്രിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു സ്പീഡ് ഭ്രമക്കാരനായ ടൂറിസ്റ്റ് പോലിസിനോട് പറഞ്ഞത്. ഏതായാലും തല്ക്കാലം പിഴയടക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കാര്‍ റെന്റല്‍ ഷോപ്പ് ഉടമ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications