കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലംബോര്‍ഗനിയുമായി ചീറിപ്പാഞ്ഞ ബ്രിട്ടീഷ് ടൂറിസ്റ്റ് പിഴയടച്ച് രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

ദുബായ്: ആഢംബര കാറായ ലംബോര്‍ഗിനി വാടകക്കെടുത്ത് അമിത വേഗതയില്‍ ഓടിച്ചതിന് 1.7 ലക്ഷം ദിര്‍ഹം പിഴ വരുത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് അവസാനം പിഴയടച്ചു. ദുബയ് പോലിസ് നല്‍കിയ ഇളവ് സ്വീകരിച്ച് 117,380 ദിര്‍ഹം അടച്ചാണ് വിനോദസഞ്ചാരി തന്റെ പാസ്‌പോര്‍ട്ട് തിരികെ നേടിയത്.

കഴിഞ്ഞ ജൂലൈ 30നായിരുന്നു ദുബയ് ശെയ്ഖ് സായിദ് റോഡിലൂടെ ബ്രട്ടീഷുകാരന്റെ മരണയോട്ടം. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇദ്ദേഹം കാറോടിച്ചത്. വഴിനീളെ നിരീക്ഷണ കാമറകളില്‍ അമിതവേഗം പതിഞ്ഞതോടെ 1.7 ലക്ഷം ദിര്‍ഹം പിഴ ലഭിക്കുകയായിരുന്നു. കാര്‍ റെന്റല്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത കാറുമായായിരുന്നു വിനോദസഞ്ചാരി റോഡിലൂടെ കുതിച്ചുപാഞ്ഞത്. പുലര്‍ച്ചെ രണ്ടരയ്ക്കും ആറു മണിക്കും ഇടയില്‍ റോഡില്‍ തിരക്കൊഴിഞ്ഞ നേരത്തായിരുന്നു ഇയാളുടെ പ്രകടനം. 240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം കടന്നുപോകവെ 12 ഇടങ്ങളിലെ റഡാറുകള്‍ ഇത് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 70000 ദിര്‍ഹം പിഴ ഇനത്തിലും ഒരു ലക്ഷം ദിര്‍ഹം നിയമലംഘനം നടത്തിയ വാഹനം പിടിച്ചെടുക്കാതിരിക്കുന്നതിനുള്ള തുകയെന്ന നിലയിലുമാണ് 1.7 ലക്ഷം ദിര്‍ഹം അടക്കേണ്ടിവന്നത്.

news

എന്നാല്‍ പിഴയടക്കേണ്ടത് വാഹന ഉടമയാണെന്നതിനാല്‍ കുടുങ്ങിയത് കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ഇബ്രാഹീമായിരുന്നു. എന്നാല്‍ അമിതവേഗത്തിന് ഉത്തരവാദിയായ ടൂറിസ്റ്റ് പിഴയടക്കാതെ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കില്ലെന്ന് ഉടമ വാശി പിടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പിഴയടക്കാന്‍ ടൂറിസ്റ്റ് സമ്മതിച്ചത്. പോലിസുമായുള്ള വിലപേശലില്‍ തുക കുറയ്ക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. ലംബോര്‍ഗിനിയില്‍ കയറിയാല്‍ കാറിന്റെ വേഗം നിയന്ത്രിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു സ്പീഡ് ഭ്രമക്കാരനായ ടൂറിസ്റ്റ് പോലിസിനോട് പറഞ്ഞത്. ഏതായാലും തല്‍ക്കാലം പിഴയടക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കാര്‍ റെന്റല്‍ ഷോപ്പ് ഉടമ.

English summary
A British tourist, who racked up around Dh170,000 in traffic fines, paid up Dh117,380 after Dubai Police offered a 50 per cent discount on the speeding fines and impounding fees, Gulf News has learnt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X