കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതകമാറ്റ വൈറസ് ബ്രിട്ടനിലെത്തിയത് ഇന്ത്യയില്‍ നിന്നല്ല? നായ്ക്കളില്‍ നിന്നെന്ന് ചൈന, കണ്ടെത്തല്‍

Google Oneindia Malayalam News

ബെയ്ജിംഗ്: കൊവിഡിന്റെ ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയില്‍ നിന്നല്ല ബ്രിട്ടനില്‍ എത്തിയതെന്ന് ചൈനീസ് പഠനം. ഞെട്ടിക്കുന്ന വ്യാപനമാ ണ് പലയിടത്തായി നടക്കുന്നത്. അതിലുപരി ഹോങ്കോംഗിലേക്ക് പുതിയ തരം കൊവിഡ് വേരിയന്റും എത്തിയിരിക്കുകയാണ്. ഇത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളതാണ്. ഇത്തരത്തില്‍ പലതരം ജനിതക മാറ്റം വന്ന വൈറസുകളുടെ നീണ്ട നിര തന്നെയാണ് പലയിടത്തും ഉള്ളത്. യാത്രാ വിലക്കുകള്‍ പല രാജ്യങ്ങളും പ്രഖ്യാപിച്ച് കഴിഞ്ഞു. വാക്‌സിന്‍ ഫലിക്കുമോ എന്ന ആശങ്ക ഒരുവശത്തുണ്ട്.

അത് ഇന്ത്യയില്‍ നിന്നല്ല

അത് ഇന്ത്യയില്‍ നിന്നല്ല

ഇന്ത്യയില്‍ നിന്നുള്ള ജനിതകമാറ്റം വന്ന വൈറസാണ് ബ്രിട്ടനില്‍ രോഗം പരത്തുന്നതെന്നാണ് വാദം. എന്നാല്‍ ഇതിനെ തള്ളുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. ബ്രിട്ടനിലെ കൊവിഡ് വകഭേദം നായ്ക്കളില്‍ നിന്നാണ് വന്നതെന്ന് ചൈന പറയുന്നു. ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തി. ബി117 വേരിയന്റാണ് ബ്രിട്ടനിലുള്ള വകഭേദം. മനുഷ്യരില്‍ ഈ വൈറസിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് മൃഗങ്ങളില്‍ ചൈന പരിശോധന നടത്തിയിരുന്നു. നായ്ക്കളില്‍ നിന്ന് ഇതോടെ വൈറസ് കണ്ടെത്തുകയായിരുന്നു.

എങ്ങനെ പടരും

എങ്ങനെ പടരും

അമേരിക്കയില്‍ നിന്നടക്കം ലഭിച്ച സാമ്പിളുകളില്‍ ഈ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യമുണ്ട്. മൃഗങ്ങളില്‍ വലിയ തോതിലുള്ള ജനിതകമാറ്റം സംഭവിച്ച ശേഷം ഈ വൈറസ് മനുഷ്യരിലേക്ക് എത്താന്‍ തുടങ്ങുമെന്നാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. മുമ്പ് കണ്ട വൈറസിനേക്കാള്‍ വേഗത്തില്‍ ബ്രിട്ടനിലും മറ്റ് രാജ്യങ്ങളും ഇത് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിവേഗത്തിലാണെന്ന് പറയേണ്ടി വരും. ഇന്ത്യയില്‍ വൈറസിന്റെ സാന്നിധ്യം ഇരട്ടിയായി മാറുന്നതും അതുകൊണ്ടാണ്.

വൈറസ് ചില്ലറക്കാരനല്ല

വൈറസ് ചില്ലറക്കാരനല്ല

ഈ വൈറസ് പെട്ടെന്ന് ഒരു ദിവസമാണ് ബ്രിട്ടന്‍ പടര്‍ന്നത്. അവിടെ നിന്ന് പല സ്ഥലത്തേക്കും പടര്‍ന്നു. പ്രാദേശിക വിഭാഗങ്ങള്‍ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് ഈ വൈറസ് ഉണ്ടായതെന്നും ചില ശാസ്ത്രജ്ഞര്‍ കരുതിയിരുന്നു. അതേസമയം ഒമ്പത് തവണയോളം ജനിതകമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട് ഈ കൊവിഡിന്. എന്നാല്‍ അപൂര്‍വമായേ നടക്കൂ. മനുഷ്യ ശരീരത്തിലാണ് ഇത്തരത്തില്‍ രൂപമാറ്റം വൈറസിന് സാധ്യമാകുക.

മൃഗങ്ങളാണെങ്കില്‍ തീര്‍ന്നു

മൃഗങ്ങളാണെങ്കില്‍ തീര്‍ന്നു

നായ്ക്കളില്‍ നിന്ന് സമാനമായ വൈറസാണ് കിട്ടിയത്. എന്നാല്‍ ആദ്യ രോഗിയില്‍ നിന്ന് ലഭിച്ച അതേ വൈറസല്ല കിട്ടിയത്. അതുകൊണ്ട് രൂപാന്തരം വന്നതാണെന്ന് പരിശോധിക്കേണ്ടതുണ്ട്. അതേസമയം മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് വന്നതെങ്കില്‍ വലിയ ഭീഷണിയാവും. നായ്ക്കളുമായി ഇടപെടാത്ത മനുഷ്യരില്ല. ബ്രിട്ടനിലും അമേരിക്കയിലും ഒട്ടനവധി രാഷ്ട്രങ്ങള്‍ നായ്ക്കളെ വളര്‍ത്തുന്നത് ജീവിതശൈലിയുടെ ഭാഗമാണ്. അതുകൊണ്ട് മൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നതെങ്കില്‍ എല്ലാ കാര്യവും മാറും. പ്രതിരോധ ശ്രമം തന്നെ പാളും. എല്ലാ മൃഗങ്ങളെയും ഇല്ലാതാക്കിയാല്‍ മാത്രമേ വൈറസിനെ ഇല്ലാതാക്കാനാവൂ.

ഹോങ്കോംഗില്‍ ദക്ഷിണാഫ്രിക്കന്‍ വൈറസ്

ഹോങ്കോംഗില്‍ ദക്ഷിണാഫ്രിക്കന്‍ വൈറസ്

ഹോങ്കോംഗില്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റായിട്ടുള്ള കൊവിഡിനെയാണ് കണ്ടെത്തിയിരിക്കുന്നത്. പല രാജ്യങ്ങളിലേക്കും പല വൈറസ് പോകുന്നതാണ് ആശങ്കയ്ക്ക് കാരണം. എട്ട് കേസുകള്‍ കൂടി ഹോങ്കോംഗില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം വിദേശത്ത് നിന്ന് വന്നതാണ്. രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് വന്നവരിലാണ് കണ്ടെത്തിയത്. ജനിതക മാറ്റം വന്ന വൈറസ് സാധാരണ കൊറോണയേക്കാളും എഴുപത് ശതമാനത്തോളം അപകടകാരിയാണ്. വേഗത്തില്‍ പടരുകയും ചെയ്യും.

English summary
british variant coronavirus not from india, it comes from dogs says chinese study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X