കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലാറ്റ് മേറ്റിനെ വാട്സാപ്പിലൂടെ ചീത്ത വിളിച്ചതിന് ബ്രിട്ടീഷ് യുവതിക്ക് ദുബായില്‍ രണ്ട് വര്‍ഷം തടവ്

Google Oneindia Malayalam News

ദുബായ്: ഫ്ളാറ്റില്‍ കൂടെ താമസിക്കുന്ന ആളെ വാട്സാപ്പിലൂടെ ചീത്ത വിളിച്ചതിന് ബ്രിട്ടീഷ് യുവതിക്ക് ദുബായില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ. ലോക്ക് ഡൗണ്‍ സമയത്താണ് സ്വകാര്യ വാട്സാപ്പ് ചാറ്റിലൂടെ ഫ്ലാറ്റില്‍ കൂടെ താമസിക്കുന്ന ഉക്രേനിയന്‍ യുവതിയെ ബ്രീട്ടീഷ് യുവതി ചീത്ത വിളിച്ചത്. ഒക്ടോബറില്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ ആര് ഡൈനിംഗ് ടേബിള്‍ ഉപയോഗിക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് ഇടയാക്കിയത്. ‌

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

‌2018 മുതൽ ദുബായിൽ താമസിക്കുന്ന യുവതി എച്ച് ആര്‍ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞയാഴ്ച പങ്കാളിക്കൊപ്പം ബ്രിട്ടണിലേക്ക് തിരികെ പോവാന്‍ തീരുമാനിച്ചപ്പോഴായിരുന്നു തനിക്കെതിരായി കേസ് നിലനില്‍ക്കുന്ന കാര്യം യുവതിക്ക് മനസ്സിലായത്. വിമാനത്താവളത്തില്‍ എത്തിയ യുവതിയെ അവിടെ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് കേസ് കാരണം രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ടെന്ന് പൊലീസ് അവരെ അറിയിക്കുകയായിരുന്നു.

whatsapp4-1


കേസില്‍ യുവതി രണ്ട് വർഷം വരെ തടവ് അനുഭവിക്കണം അല്ലെങ്കിൽ ആയിരക്കണക്കിന് പൗണ്ട് പിഴയായി നൽകേണ്ടിവരും. വിചാരണ കാത്തിരിക്കുന്ന സ്ത്രീക്ക് പിഴയടയ്ക്കാന്‍ പണമില്ലെന്നും താമസിക്കാൻ ഒരിടമില്ലെന്നുമാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. അവൾ ഇപ്പോൾ ഒരു സുഹൃത്തിനോടൊപ്പം താമസിക്കുകയും കോടതിയിലെ വിചാരണയ്ക്കാിയ തീയതിയ്ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്, കോടതിയിലെ വിചാരണ മാസങ്ങള്‍ നീണ്ടേക്കാം. യുവതിയുടെ വിസ കാലാവധി എട്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നും റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നു. ‌‌

Recommended Video

cmsvideo
Saudi Arabia suspends entry from 20 countries, including India

English summary
British woman jailed in Dubai for two years for calling her flatmate a badass on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X