കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് ജീവിച്ചു മടുത്തു ; യുവതി സ്വയം മിന്നുകെട്ടി

Google Oneindia Malayalam News

പ്രാരാബ്ധങ്ങളോ കുഞ്ഞുകുട്ടി പരാധീനതകളോ ഇല്ലാതെ ഒറ്റയ്ക്കു ജീവിക്കുന്നതില്‍ ഒരു ത്രില്ലൊക്കെയുണ്ടല്ലേ...എന്നാലും ഒറ്റപ്പെടല്‍ ഇടയ്‌ക്കെങ്കിലും മനസ്സിനെ അലട്ടാറില്ലേ. അപ്പോഴാവും പലരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക. പിന്നെ പങ്കാളിയെത്തേടിയുളള പരക്കംപാച്ചിലായി. ഇഷ്ടപ്പെട്ടയാളെ കിട്ടിയില്ലെങ്കില്‍ കിട്ടുന്നയാളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ജീവിതം തുലയ്‌ക്കേണ്ടെന്ന് കരുതിയപ്പോഴാണ് ബ്രിട്ടീഷ് യുവതി ഗ്രേസ് ഗെല്‍ഡര്‍ തന്നെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വട്ടാണെന്ന് കുറ്റപ്പെടുത്താന്‍ വരട്ടെ...ഗ്രേസ് ഇന്ന് ഹാപ്പിയാണ്.

ആറുവര്‍ഷത്തോളം ഒറ്റയ്ക്ക് കഴിഞ്ഞപ്പോഴാണ് ഇനിയൊരു കൂട്ട് ആകാമെന്ന് ഗ്രേസ് ചിന്തിച്ചുതുടങ്ങിയത്. എന്നാല്‍ പറ്റിയൊരാളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. എങ്കില്‍പ്പിന്നെ സ്വയമങ്ങു കെട്ടിയാലെന്താ. കേട്ടപാതി കേള്‍ക്കാത്തപാതി നാട്ടുകാരും കൂട്ടുകാരുമെല്ലാം മൂക്കത്തുവിരലുവച്ചു. വീട്ടുകാരോട് അഭിപ്രായം തിരക്കിയപ്പോള്‍ വലിയ എതിര്‍പ്പൊന്നുമില്ല. അങ്ങനെ ഗ്രേസ് വിവാഹത്തിനൊരുങ്ങി. ലണ്ടനിലെ പാര്‍ലമെന്റ് ഹില്ലിന് സമീപത്തെ പാര്‍ക്കിലെ ബെഞ്ചിലിരുന്ന് ഗ്രേസ് സ്വയം വിവാഹാഭ്യാര്‍ഥനയും നടത്തി.

wedding

സ്വയം കല്യാണം കഴിക്കുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും സാധാരണരീതിയിലായിരുന്നു വിവാഹചടങ്ങുകളെല്ലാം. ഒരു വിവാഹമോതിരവും വിവാഹ വസ്ത്രവും വാങ്ങിയാണ് ഗ്രേസ് വിവാഹപ്പന്തലിലെത്തിയത്. സഹോദരിയും അമ്പതോളം സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ അവര്‍ സ്വയം താലിചാര്‍ത്തി. വിവാഹപ്രതിജ്ഞയെടുത്തശേഷം കണ്ണാടിയില്‍ നോക്കി സ്വയം ചുംബിച്ചു.

വിവാഹജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ഗ്രേസ് പൊട്ടിച്ചിരിക്കും. ഇപ്പോള്‍ തന്നോടുളള പ്രണയം അങ്ങേയറ്റമെത്തിയെന്നാണ് കക്ഷിയുടെ ഉത്തരം. വിവാഹത്തിന് നിയമസാധുതയൊന്നുമില്ലെങ്കിലും ഇപ്പോള്‍ താന്‍ ഒറ്റയ്ക്കല്ലെന്ന സന്തോഷത്തിലാണ് ഗ്രേസ് ഗെല്‍ഡര്‍. ഭാവിയില്‍ തനിക്ക് ഇഷ്ടപ്പെട്ടയാള്‍ ജീവിതത്തിലേക്ക് കടന്നുവന്നാല്‍ ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്ന് പറയുന്നു ഈ ബ്രിട്ടീഷ് യുവതി.

English summary
A British woman who was tired of the single life decided to marry herself. Wedding ceremony was very simple. Although the marriage is not legal, Grace Gelder is happy now. she is open to the possibility of having a wedding with someone else in the future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X