• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ബ്രിട്ടീഷ് എഴുത്തുകാരന്, ആരാണ് കസുവോ ഇഷിഗുറോ?

  • By Akshay

സ്വീഡൻ: ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോയ് ഇഷിഗുറോയ്ക്ക് 2017ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ലോകത്തിലെക്കുളള വഴി തുറക്കുന്ന വാതിലുകളാണ് കസുവോയിയുടെ രചനകളെന്നായിരുന്നു സ്വീഡിഷ് അക്കാദമി വിലയിരുത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇഷിഗുറോ. നോവലുകള്‍ക്കൊപ്പം നിരവധി ചെറുകഥകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.

ജപ്പാനില്‍ ജനിച്ച കസുവോയ് വളരെ ചെറുപ്പത്തില്‍തന്നെ ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്തിരുന്നു. ലോകത്തിലെ വളരെ ജനപ്രിയനായ എഴുത്തുകാരില്‍ ഒരാളാണ് കസുവോയ്. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ. ഇതുവരെ എഴുതിയത് എട്ടു നോവലുകൾ. ചലച്ചിത്ര-ടെലിവിഷൻ തിരക്കഥാകൃത്തുമാണ് ഇഷിഗുറോ. ചെറുകഥകളും പുറത്തിറക്കിയിട്ടുണ്ട്.

കോളമെഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ് കസുവോയ് ഇഷിഗുറോ. 1989 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ദ് റിമെയ്ൻസ് ഓഫ് ദ് ഡേ' ആണ് അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ. 1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോ അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറി. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. തുടർന്ന് ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു.

1945 മുതലുള്ള ഏറ്റവും മികച്ച 50 എഴുത്തുകാരെ 'ദ് ടൈംസ്' മാഗസിൻ തിരഞ്ഞെടുത്തപ്പോൾ മുപ്പത്തിരണ്ടാം സ്ഥാനത്ത് ഇഷിഗോ ആയിരുന്നു. 989 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ദ് റിമെയ്ൻസ് ഓഫ് ദ് ഡേ' ആണ് പ്രശസ്ത നോവൽ. ആ വർഷത്തെ മാൻ ബുക്കർ പ്രൈസും ഈ നോവലിനായിരുന്നു. ഈ നോവൽ പിന്നീട് സിനിമയുമായിട്ടുണ്ട്. എ പേൽ വ്യൂ ഓഫ് ഹിൽസ്, ആൻ ആർടിസ്റ്റ് ഓഫ് ദ് ഫ്ലോട്ടിങ് വേൾഡ്, നെവർ ലെറ്റ് മി ഗോ, ദി അൺകൺസോൾഡ്, ദ് ബറീഡ് ജയന്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

ഇപ്പോൾ ലണ്ടനിലാണ് കസുവോ ഇഷിഗുറോ താമസിക്കുന്നത്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114-ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ. 1986ലാണ് വിവാഹം കഴിച്ചത്. സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനാണ് ഭാര്യ. മകൾ നവോമി. യാഥാർഥ്യവും ഭ്രമാത്മകതയും തമ്മിലുള്ള ബന്ധം വരച്ചിട്ട 'ദ് ബറീഡ് ജയന്റ്' (2015) ആണ് ഏറ്റവും പുതിയ നോവൽ. വിസ്മൃതികൾക്കടിയിൽ വീർപ്പു മുട്ടുന്ന ഓർമകളുടെ കഥയാണിത്.

English summary
British writer Kazuo Ishiguro has been awarded the Nobel Prize for Literature by the Swedish academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more