കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികളുടെ ശവപ്പറമ്പിലോ ഖത്തറിന്റെ ഫുട്‌ബോള്‍ സ്വപ്‌നം പണിയുന്നത്? കൊല്ലപ്പെട്ടത് ആയിരങ്ങള്‍?

ഏറ്റവും ഒടുവില്‍ ഒരു ബ്രിട്ടീഷ് പൗരനാണ് സ്റ്റേഡിയം നിര്‍മാണത്തിനിടെ ജീവന്‍ നഷ്ടമായത്

  • By Desk
Google Oneindia Malayalam News

ദോഹ: 2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത് ഖത്തറാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഗള്‍ഫ് രാജ്യത്ത് ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ലോകകപ്പിന് വേണ്ടി നിര്‍മിക്കുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പൊലിയുന്നത് ആയിരക്കണക്കിന് ജീവനുകളാണ് എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ഒടുവില്‍ ഒരു ബ്രിട്ടീഷ് പൗരനാണ് സ്റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ചത്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തിലാണ് ബ്രിട്ടീഷ് പൗരന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം തുടങ്ങിയെന്നും വിശദവിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും എന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഖത്തറില്‍ നിന്നുള്ള വാര്‍ത്തകള്‍ ഫുട്‌ബോളിന്റെ എല്ലാ ആവേശവും കെടുത്തുന്നതാണ് എന്നതാണ് സത്യം.

ഇതുവരെ കൊല്ലപ്പെട്ടത് ആയിരങ്ങള്‍?

ഓരോ വര്‍ഷവും നൂറ് കണക്കിന് തൊഴിലാളികളാണ് ഖത്തറില്‍ സ്‌റ്റേഡിയം നിര്‍മാണത്തില്‍ മരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ആണ് ഈ കണക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത്.

ഏഴായിരം പേരെ കുരുതികൊടുത്ത്?

2022 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുമ്പോഴേക്കും ഏഴായിരം തൊഴിലാളികളെങ്കിലും കൊല്ലപ്പെടും എന്നാണ് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ പ്രവചിച്ചിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആധുനിക കാലത്തെ 'അടിമകള്‍'

ആധുനിക കാലത്തെ അടിമകളെ പോലെയാണ് സ്‌റ്റേഡിയം നിര്‍മാണത്തില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം തൊഴിലാളികളുടേയും സ്ഥിതിയെന്നാണ് വിലയിരുത്തുന്നത്. കഫാല സംവിധാനം ആണ് ഇതിന് കാരണമാകുന്നത് എന്നാണ് ആക്ഷേപം.

ഭൂരിപക്ഷവും ഇന്ത്യക്കാര്‍?

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടു പിറകില്‍ നേപ്പാളികളും. 2011 മുതല്‍ 2013 വരെയുള്ള കണക്കില്‍ മാത്രം 717 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നാണ് രണ്ട് വര്‍ഷം മുമ്പ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാവരും സ്‌റ്റേഡിയം നിര്‍മാണത്തിനിടയിലോ

ഖത്തറിലെ മേല്‍പറഞ്ഞ കണക്കില്‍ എല്ലാവരും സ്റ്റേഡിയം നിര്‍മാണത്തിനിടയില്‍ മരിച്ചവരല്ല. ലോകകപ്പിന് വേണ്ടിയുളള തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ളവരും ഇതില്‍ പെടും. സാധാരണ നിലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ആളുകള്‍ മരിക്കുന്നുണ്ട്. പക്ഷേ അതെല്ലാം തന്നെ ഇപ്പോള്‍ ലോകകപ്പിന്റെ അക്കൗണ്ടിലാണ് വരുന്നത് എന്ന് മാത്രം.

ജീവിത സാഹചര്യങ്ങള്‍ മോശം

വളരെ മോശം ജീവിത സാഹചര്യങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പലരുടേയും ആരോഗ്യം ക്ഷയിക്കാനുള്ള കാരണവും ഇത് തന്നെ ആണെന്നാണ് ആരോപണം.

എക്‌സിറ്റ് വിസ ഇല്ലാതെ

തൊഴിലാളികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മടങ്ങിപ്പോകാനുള്ള സാഹചര്യവും നിഷേധിക്കപ്പെടുന്നുണ്ടെന്ന് ആരോപണം ഉണ്ട്. 'എക്‌സിറ്റ് വിസ' ഇല്ലാതെ തിരിച്ച് പോകാന്‍ കഴിയാത്തവരാണത്രെ പല തൊഴിലാളികളും.

മനുഷ്യാവകാശ ലംഘനങ്ങള്‍

തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

മുന്‍ അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍

ഫുട്‌ബോള്‍ ലോകകപ്പും ഒളിംപിക്‌സും അടക്കമുളള കായികമേളകള്‍ക്ക് ആതിഥ്യം വഹിച്ച രാഷ്ട്രങ്ങളിലും ഇത്തരം അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിലേത് വളരെ കൂടുതലാണ് എന്നാണ് ആരോപണം.

എല്ലാം മറന്ന്, വിജയത്തിന് വേണ്ടി

ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് എത്തുന്നതിനെതിരെ പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് എല്ലാം വിജയകരമാക്കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോള്‍ ഖത്തര്‍. ഇനി ശേഷിക്കുന്നത് അഞ്ച് വര്‍ഷം മാത്രമാണ്.

English summary
A British man has died while working on a stadium which will be used for the 2022 World Cup, organisers said. The unnamed 40-year-old man died on Thursday working at Khalifa International Stadium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X