Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കയില്‍ മൂത്രമൊഴിച്ച അഞ്ചു വയസുകാരനോട് രണ്ടാനച്ഛന്‍ ചെയ്തത്...കേട്ടാല്‍ സഹിക്കാനാകില്ല...

സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാരീസ്: കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പാരീസിലെ ഒരു പിഞ്ചുബാലനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നത് കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന കുറ്റത്തിനും. രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനായ ബാലനാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്നും 200 മീറ്ററോളം അകലെ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ കിടക്കയില്‍ മൂത്രമൊഴിച്ചതാണ് കുട്ടിയുടെ രണ്ടാനച്ഛനെ പ്രകോപിപ്പിച്ചത്. ഇയാളുടെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ കുട്ടി പിന്നീട് അബോധാവസ്ഥയിലായി. തുടര്‍ന്നാണ് രണ്ടാനച്ഛനും മാതാവും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

boy

അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്താക്കാനായി ആംബുലന്‍സ് വിളിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്രൂരമായ മര്‍ദ്ദനത്തില്‍ കുട്ടിയുടെ മൂക്കും തലയോട്ടിയും തകര്‍ന്നതായും പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+