കാമുകിയ്ക്ക് കാമുകന്‍ സഹോദരനായപ്പോള്‍

മൂന്ന് വര്‍ഷത്തോളം ആത്മാര്‍ത്ഥമായി സ്‌നേഹിച്ച കാമുകിയാണ് പെട്ടന്നൊരു ദിവസം യുവാവിനോട് സഹോദരമായി കാണുന്നു ഇനി പ്രണയിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞത്. പലതവണ പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ പെണ്‍കുട്ടിയുടെ ഓഫീസിലെത്തി. പെണ്‍കുട്ടിയാകട്ടെ അതിസമര്‍ത്ഥമായി ടോയ്‌ലറ്റില്‍ ഒളിച്ചു. തന്നെ കാമുകി കൈയ്യൊഴിഞ്ഞെന്ന് മനസിലായ യുവാവ് തോക്കെടുത്ത് തലയ്ക്ക് നേരെ വച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും കാലുമാറുകയായിരുന്നെന്നും യുവാവ്. ഒടുവിലെ പൊലീസെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് യുവാവിനെ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടി പൊട്ടി. ആര്‍ക്കും പരുക്കേറ്റില്ല. ഇയാള്‍ക്കെതിരെ പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു.പാകിസ്താനിലെ ലാഹോര്‍ സ്വദേശികളാണ് ഇരുവരും












Click it and Unblock the Notifications