കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ പ്രസിഡന്റിന്റെ സഹോദരനെ ജയിലിലടച്ചു; ചാരവൃത്തിയല്‍ 3 പേര്‍ക്ക് തടവ്, ഒരാള്‍ക്ക് വധശിക്ഷ

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഹോദരന് ജയില്‍ ശിക്ഷ. അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചതെന്ന് ഇറാനിലെ സര്‍ക്കര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ചാരവൃത്തി നടത്തിയെന്ന കേസില്‍ ഒരാളെ വധശിക്ഷക്ക് വിധിച്ചു. മറ്റു മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചു. അമേരിക്കക്കും ബ്രിട്ടനും വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് നാല് പേര്‍ക്കെതിരായ ആരോപണം.

Iran

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണ് പ്രസിഡന്റിന്റെ സഹോദരന്‍ ഹുസൈന്‍ ഫെറയ്ദൂനെ അഴിമതിക്കേസില്‍ ശിക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2013ലും 2017ലും വിജയിച്ച ഹസന്‍ റൂഹാനിയുടെ പ്രധാന വാഗ്ദാനം അഴിമതി തുടച്ചുനീക്കുമെന്നതായിരുന്നു. 2017ലാണ് ഹുസൈന്‍ ഫെറയ്ദൂന്‍ അറസ്റ്റിലായത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പല പ്രധാന ചുമതലകളും വഹിച്ച വ്യക്തിയാണ് ഫെറയ്ദൂന്‍. ഇദ്ദേഹത്തിന്റെ സുഹൃത്ത് അലി സിദ്ദീഖിയെ അനധികൃതമായി സര്‍ക്കാര്‍ ബാങ്കിന്റെ മേധാവിയായി നിയമിക്കാന്‍ ഫറയ്ദൂന്‍ ഇടപെട്ടുവെന്നാണ് ആരോപണം. രാജ ന്യൂസ് ആണ് ആദ്യം വിവരം പുറത്തുവിട്ടത്. പിന്നീട് ഇറാനിലെ ജനറല്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസ് മേധാവി നാസര്‍ സിറാജും ഇക്കാര്യം ശരിവച്ചു.

മഹ്മൂദ് അഹ്മദി നജാദിന് ശേഷം ഇറാന്റെ പ്രസിഡന്റായ വ്യക്തിയാണ് ഹസന്‍ റൂഹാനി. അഴിമതി മുക്ത ഇറാന്‍ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മുദ്രാവാക്യം. എന്നാല്‍ സഹോദരന്‍ തന്നെ അഴിമതി കേസില്‍ കുടങ്ങിയത് ഹസന്‍ റൂഹാനിക്ക് കനത്ത തിരിച്ചടിയാണ്.

English summary
Brother of Iran’s President Is Sentenced for Corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X