അബുദാബി; വിവാഹം കഴിച്ച് ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ച സഹോദരനും സഹോദരിയ്ക്കും 6 വര്‍ഷം തടവ്
അബുദാബി: വിവാഹം കഴിച്ച് ജീവിച്ച് സഹോദരനും സഹോദരിയ്ക്കും ആറ് വര്‍ഷത്തെ തടവ് ശിക്ഷ. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാവും അര്‍ദ്ധ സഹോദരിയുമാണ് തങ്ങളുടെ രക്തബന്ധം മറച്ച് വച്ച് വിവാഹം കഴിയ്ക്കുകയും ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ ജീവിയ്ക്കുകയും ചെയ്തത്. ഒരു ഏഷ്യന്‍ രാജ്യത്തില്‍ വച്ചാണ് ഇവര്‍ വിവാഹം കഴിച്ചത്.
നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ഈ യുവാവിന്റെയും യുവതിയുടേയും മാതാവിനും ഇക്കാര്യങ്ങളെല്ലാം അറിവുള്ളതായിരുന്നു. അമ്മയോട് വഴക്കിട്ട് മകന്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കിയതോടെയാണ് മകനോട് പ്രതികാരം വീട്ടാന്‍ കല്യാണക്കാര്യം അമ്മ പൊലീസിനെ അറിയിച്ചത്.

ഒരു ഏഷ്യന്‍ രാജ്യത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം വധുവിനെ യുവാവ് അബുദാബിയിലേയ്ക്ക് കൊണ്ടു വന്നു. തങ്ങള്‍ സഹോദരരങ്ങളാണെന്ന വിവരം മറച്ച് വയ്ക്കുകയും വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്താണ് ഇരുവരും വിവാഹിതരായത്.
അതേ സമയം വിചാരണ വേളയില്‍ യുവാവും യുവതിയും കുറ്റങ്ങള്‍ നിഷേധിച്ചു. രാജ്യത്ത് തങ്ങള്‍ സദോഹദരീ സഹോദരന്‍മാരായിട്ടാണ് ജീവിയ്ക്കുന്നതെന്നാണ് ഇരുവരും കോടതിയെ അറിയിച്ചു. തങ്ങള്‍ വിവാഹം കഴിച്ചത് രാജ്യത്തിന് പുറത്ത് വച്ചാണെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications