മുസ്ലീം ബ്രദര്‍ഹുഡ്; ഈജിപ്തില്‍ 13 പേര്‍ക്ക് വധശിക്ഷ
കയ്റോ: സര്‍ക്കാര്‍ സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തെന്ന കുറ്റത്തിന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് അടക്കം 13 പേര്‍ക്ക് വധശിക്ഷ വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡ് മുഖ്യഉപദേഷ്ടാവ് മുഹമ്മദ് ബാദിയാണ് വധശിക്ഷ ലഭിച്ച പ്രമുഖന്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ബാദിക്ക് വധശിക്ഷ ലഭിക്കുന്നത്.
വധശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അപ്പീലില്‍ പുനര്‍വിചാരണയോ അന്വേഷണമോ നടത്താന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. നേരത്തെ പല കേസുകളിലും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനാല്‍ മുഹമ്മദ് ബാദി സുപ്രീം കോടതിയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.

പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലാണ് മുഹമ്മദ് ബാദി നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അന്ന് ഇദ്ദേഹത്തെ കൂടാതെ 683 പേര്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു. ഇത്രയും പേര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ ലഭിച്ചത് ലോകത്ത് വന്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയില്‍ നടന്ന അപ്പീലില്‍ 528 പേരുടെ കേസ് പുനഃപ്പരിശോധിക്കുകയും അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വിഭാഗമാണ് മുസ്ലീം ബ്രദര്‍ഹുഡ് എന്ന പേരില്‍ സര്‍ക്കാരിനെതിരെ പടയൊരുക്കം നടത്തിയത്. ഇതേ തുടര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വേട്ടയാടി. നിലവില്‍ ആയിരക്കണക്കിന് ആളുകളാണ് മുസ്ലീം ബ്രദര്‍ ഹുഡിന് വേണ്ടി ജയിലില്‍ തടവില്‍ കഴിയുന്നത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications