കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ബ്രദര്‍ഹുഡ്; ഈജിപ്തില്‍ 13 പേര്‍ക്ക് വധശിക്ഷ

  • By Gokul
Google Oneindia Malayalam News

കയ്‌റോ: സര്‍ക്കാര്‍ സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന കുറ്റത്തിന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് അടക്കം 13 പേര്‍ക്ക് വധശിക്ഷ വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡ് മുഖ്യഉപദേഷ്ടാവ് മുഹമ്മദ് ബാദിയാണ് വധശിക്ഷ ലഭിച്ച പ്രമുഖന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ബാദിക്ക് വധശിക്ഷ ലഭിക്കുന്നത്.

വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അപ്പീലില്‍ പുനര്‍വിചാരണയോ അന്വേഷണമോ നടത്താന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. നേരത്തെ പല കേസുകളിലും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനാല്‍ മുഹമ്മദ് ബാദി സുപ്രീം കോടതിയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.

mohammed-badie

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലാണ് മുഹമ്മദ് ബാദി നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അന്ന് ഇദ്ദേഹത്തെ കൂടാതെ 683 പേര്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു. ഇത്രയും പേര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ ലഭിച്ചത് ലോകത്ത് വന്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയില്‍ നടന്ന അപ്പീലില്‍ 528 പേരുടെ കേസ് പുനഃപ്പരിശോധിക്കുകയും അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വിഭാഗമാണ് മുസ്ലീം ബ്രദര്‍ഹുഡ് എന്ന പേരില്‍ സര്‍ക്കാരിനെതിരെ പടയൊരുക്കം നടത്തിയത്. ഇതേ തുടര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വേട്ടയാടി. നിലവില്‍ ആയിരക്കണക്കിന് ആളുകളാണ് മുസ്ലീം ബ്രദര്‍ ഹുഡിന് വേണ്ടി ജയിലില്‍ തടവില്‍ കഴിയുന്നത്.

English summary
Brotherhood chief Mohammed Badie sentenced to death in Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X