അപരിചിതന്‍ പറഞ്ഞു ;സഹോദരങ്ങള്‍ രക്ഷിതാക്കളെ വെടിവെച്ചു കൊന്നു?
കാലിഫോര്‍ണിയ: മക്കള്‍ രക്ഷിതാക്കളെ കൊലപ്പെടുത്തുന്നതിനു പിന്നില്‍ യുക്തിക്കു നിരക്കുന്ന കാരണങ്ങളാണ് സാധാരണ കേള്‍ക്കാറ്.എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ബംഗ്ലാദേശ് സ്വദേശികളായ രക്ഷിതാക്കളെ സഹോദരങ്ങള്‍ ചേര്‍ന്നു കൊലപ്പെടുത്തിയതിനു പിന്നിലുളള കാരണം നിഗൂഢമായി തുടരുകയാണ്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 22 കാരന്‍ ഹസീബ് ഗൊലാം റബ്ബി പറയുന്നത് ഒരപരിചിതന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ്. മാതാവിനെ താന്‍ കൊന്നിട്ടില്ലെന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ ഹസീബിന്റെ അനിയന്‍ 17 കാരന്‍ ഒമര്‍ പോലീസിനോട് വെളിപ്പെടുത്തിയത് ഹസീബ് രണ്ടു പെരെയും കൊലപ്പെടുത്തയെന്നാണ്.സംഭവത്തെ കുറിച്ചുളള പറയാന്‍ തനിക്കു വ്യഗ്രതയുണ്ടെന്നും പക്ഷേ ചില കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഹസീബ് പറഞ്ഞതും പോലീസിനെ കുഴക്കുകയാണ്.ഷമീമ,ഗൊലാം റബ്ബി ദമ്പതികളെ ഞായറാഴ്ച്ചയാണ് വെടിയേറ്റു മരിച്ച നിലയില്‍ സാന്‍ ജോസിലെ വീട്ടില്‍ കണ്ടെത്തിയത്.

കാലിഫോര്‍ണിയയിലെ ബംഗ്ലാദേശ് കൂട്ടായ്മയില്‍ വളരെ പരിചിതരാണ് കൊല്ലപ്പെട്ട ദമ്പതികള്‍.ഒമറിനെയും ഹസീബിനെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന സാന്‍ ജോസ് പോലീസ് അറിയിച്ചു.












Click it and Unblock the Notifications